അടുത്തിടെ നടൻ അഷ്‌കർ സൗദാൻ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മമ്മൂട്ടിയുടെ കുടുംബത്തിൽ നിന്ന് സിനിമയിലേക്ക് എത്തിയ പ്രതിഭ എന്ന പേരിലും താരവുമായുള്ള മുഖ സാദൃശ്യത്തിന്റെ പേരിലുമായിരുന്നു വാർത്തയിൽ നിറഞ്ഞ് നിന്നത്. മമ്മൂട്ടിയുടെ പെങ്ങളുടെ മകനാണ് അഷ്‌കർ സൗദാൻ.
ഡിഎൻഎയാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. ഫോറൻസിക് ബയോളജിക്കൽ ത്രില്ലർ രീതിയിൽ ഒരുങ്ങുന്ന ഡിഎൻഎയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
വിഷുവിന് സദ്യ കഴിച്ചതിന്റെ പേരിൽ വിമർശനം നേരിടുകയാണ് മമ്മൂട്ടിയുടെ മരുമകൻ അഷ്‌കർ സൗദാൻ ഡിഎൻഎ എന്ന സ്വന്തം സിനിമയുടെ ലൊക്കേഷനിലാണ് ഇത്തവണ അഷ്കർ വിഷു ആഘോഷിച്ചത്. സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം ഇരുന്ന് അഷ്കർ സദ്യ കഴിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതോടെയാണ് നെഗറ്റീവ് കമന്റുകൾ കുമിഞ്ഞ് കൂടാൻ തുടങ്ങിയത്. നോമ്പുകാലത്ത് നോമ്പെടുക്കാതെ വിഷു സദ്യ അഷ്കർ കഴിച്ചുവെന്നതിന്റെ പേരിലാണ് വിമർശനം.
മമ്മൂട്ടിയെ അടക്കം വലിച്ചിഴച്ച് കമന്റിൽ കൊണ്ടുവന്ന് വളരെ തരംതാണ രീതിയിലാണ് ഒരു വിഭാഗം ആളുകൾ അഷ്കറിനെ വിമർശിച്ചിരിക്കുന്നത്. നിനക്ക് നോമ്പില്ലേ….? മാമാന്റെ പേര് കളഞ്ഞു. അദ്ദേഹത്തിന് നോമ്പും നിസ്കാരവുമുണ്ടല്ലോ?, നോമ്പ് കള്ളൻ, പുണ്യമാസത്തെ എങ്കിലും ബഹുമാനിച്ചൂടോ? എന്നെല്ലാമാണ് ആളുകൾ കമന്റിലൂടെ അഷ്കറിനെ വിമർശിച്ച് ചോദിച്ചത്. താരം ഒന്നിനോടും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം കൃത്യമായി കാര്യം അറിയാതെ ഒരു വീഡിയോ കണ്ടതിന്റെ പേരിൽ താരത്തേയും അദ്ദേഹത്തിന്റെ രീതികളേയും വിമർശിക്കുന്നത് ശരിയല്ലെന്നാണ് മോശം കമന്റുകളിൽ പ്രതിഷേധിച്ച് റിയാക്ഷൻ വീഡിയോകൾ ചെയ്ത് ശ്രദ്ധേയനായ യുട്യൂബർ സീക്രട്ട് ഏജന്റ് പറഞ്ഞത്. മറ്റൊരു മനുഷ്യനെ വലിയ ചീത്ത വാക്കുകൾ വിളിച്ച ശേഷം നോമ്പെടുത്താൽ അതിൽ എന്ത് മാഹാത്മ്യമാണുള്ളതെന്നും യുട്യൂബർ ചോദിച്ചു.
കൂട്ട്, തസ്കരവീരൻ, ഇവർ വിവാഹിതരായാൽ, ഹാപ്പി ദർബാർ, കൊലമാസ്, വള്ളിക്കെട്ട്, മേരേ പ്യാർ ദേശ്‌വാസിയോം തുടങ്ങി ഏതാനും ചിത്രങ്ങളിൽ അസ്കർ സൗദാൻ അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...