എല്ലാവര്ക്കും വേണ്ടി പാടാന്‍ എനിക്ക് ഇഷ്ടമായിരുന്നു… ഒരു മാസം കൊണ്ട് 750 രൂപ കിട്ടുമായിരുന്നു, ആ സമയത്ത് ക്ലബ് സിങ്ങര്‍ എന്ന നിലയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന ആളായിരുന്നു ഞാന്‍; ഉഷാ ഉതുപ്പ്

ഉഷ ഉതുപ്പിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ഇന്ത്യയിലും വിദേശത്തും ഒട്ടേറെ ആരാധകരുള്ള ഗായികയാണ് ഉഷാ ഉതുപ്പ്. തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഗായിക. ഒരു ഹോട്ടലിന്റെ നൈറ്റ്ക്ലബ്ബില് പാടിയാണ് കരിയര്‍ ആരംഭിക്കുന്നത് എന്നാണ് ഉഷ പറയുന്നത്. 750 രൂപ മാസ ശമ്പളത്തിലാണ് കരാറില്‍ ഒപ്പിടുന്നത്. അക്കാലത്ത് നൈറ്റ് ക്ലബ്ബില്‍ പാടുന്നവര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു ഇതെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഗായിക വ്യക്തമാക്കി.
അത് എന്റെ ചാന്‍സ് ആയിരുന്നു. എന്റെ ആന്റിയാണ് ചില പരിപാടികൾ കിട്ടാന്‍ എന്നെ സഹായിച്ചത്. എല്ലാവര്ക്കും വേണ്ടി പാടാന്‍ എനിക്ക് ഇഷ്ടമായിരുന്നു. അതിനാല്‍ ഒരു ഹോട്ടലുമായി ഞാന്‍ പ്രൊഫഷണല്‍ കോണ്ട്രാക്റ്റില് ഒപ്പുവച്ചു. അത് മനോഹരമായിരുന്നു. ഒരു മാസം കൊണ്ട് 750 രൂപ കിട്ടുമായിരുന്നു. ആ സമയത്ത് ക്ലബ് സിങ്ങര്‍ എന്ന നിലയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന ആളായിരുന്നു ഞാന്‍. പണം സമ്പാദിക്കുന്നതിന്റെ സന്തോഷം മറ്റൊന്നുതന്നെയായിരുന്നു.- ഉഷ ഉതുപ്പ് പറഞ്ഞു.
സിനിമയിലേക്ക് തനിക്ക് അവസരം ലഭിക്കുന്നതും നൈറ്റ് ക്ലബ്ബ് പെര്ഫോര്മന്സില് നിന്നാണെന്നും ഗായിക വ്യക്തമാക്കി. ദേവ് ആനന്ദ് ഒരിക്കല്‍ എന്റെ പാട്ടുകേള്‍ക്കാനായി ഡല്‍ഹിയിലെ നൈറ്റ് ക്ലബ്ബില്‍ എത്തി. ആ പരിപാടിക്കു ശേഷമാണ് തന്റെ പ്രൊജക്റ്റില്‍ വര്‍ക് ചെയ്യാമോ എന്ന് അദ്ദേഹം ചോദിക്കുന്നത്. ആ മീറ്റിങ് വളരെ സ്പെഷ്യലായിരുന്നു. കാരണം എന്റെ ശബ്ദം അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. – ഗായിക കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...