
Bollywood
അജയ് ദേവ്ഗണിനെ കാണുമ്പോള്‍ താന്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു; തുറന്ന് പറഞ്ഞ് കാജോള്‍
അജയ് ദേവ്ഗണിനെ കാണുമ്പോള്‍ താന്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു; തുറന്ന് പറഞ്ഞ് കാജോള്‍
Published on

നിരവധി ആരാധകരുള്ള താര ദമ്പതിമാരാണ് അജയ് ദേവ്ഗണും കാജോളും. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അജയ് ദേവ്ഗണിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കാജോള്‍.
അജയ് ദേവ്ഗണിനെ കാണുമ്പോള്‍ താന്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു എന്നാണ് താരം പറഞ്ഞത്. സൂപ്പര്‍ഹിറ്റ് ചിത്രം ‘ദില്‍വാലെ ദുല്‍ഹനിയ ലേജായേങ്കേ’ സിനിമയിലെ സിമ്രനെ പോലെയായിരുന്നില്ല തന്റെ പ്രണയം എന്നാണ് താരം പറഞ്ഞത്.
‘അജയ്യെ കാണുമ്പോള്‍ ഞാന്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. അജയ്ക്കും പ്രണയമുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്തു. അതിനു ശേഷം ഞങ്ങള്‍ സുഹൃത്തുക്കളായി. സെറ്റില്‍ ഒരുപാട് നേരം ഒന്നിച്ച് ചെലവഴിച്ചതിലൂടെയാണ് സുഹൃത്തുക്കളാകുന്നത്.
അങ്ങനെ ഞാന്‍ മുന്‍ ബന്ധത്തില്‍ നിന്ന് ബ്രേക്കപ്പ് ആയി. അജയും ബന്ധം വേര്‍പെടുത്തി. അതിനുശേഷം ഞാന്‍ സുഹൃത്തുക്കളേക്കാള്‍ അധികമായി’ എന്നും കാജോള്‍ പറഞ്ഞു.
ഹല്ചല് എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് കാജോളും അജയ്യും കണ്ടുമുട്ടുന്നത്. 1999ല്‍ ഇരുവരും വിവാഹിതരായി. 2003ലാണ് മൂത്ത മകള്‍ ജനിക്കുന്നത്. 2010ല്‍ ഇളയമകനും ജനിച്ചു. ഇരുവരും നിരവധി സിനിമകളിലാണ് ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. 2020 ല്‍ പുറത്തിറങ്ങിയ തന്‍ഹാജി ആയിരുന്നു അവസാനമായി ഒന്നിച്ച ചിത്രം.
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...