തന്റെ വസ്ത്രധാരണ രീതി കൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം നേരിട്ട താരമാണ് ഉര്‍ഫി ജാവേദ്. ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു
ഇപ്പോഴിതാ തന്റെ കുട്ടിക്കാലം അത്ര സുഖകരമായ ഒന്നായിരുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഉര്‍ഫി ജാവേദ്.മനംമടുത്ത് പതിനേഴാം വയസില്‍ വീടുവിട്ട് പോകാന്‍ വരെ തീരുമാനിച്ചെന്നും അവര്‍ പറഞ്ഞു.
പതിനഞ്ചാം വയസിലായിരുന്നു ഇത്തരം സംഭവങ്ങളുടെ തുടക്കമെന്ന് അവര്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ച തന്റെ ചിത്രം ഒരാള്‍ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല സൈറ്റിലിട്ടു. പതിയെ എല്ലാവരും ഇതറിഞ്ഞു. എല്ലാവരും കുറ്റപ്പെടുത്താന്‍ തുടങ്ങി. പോണ് താരമെന്ന് വിളിക്കാനാരംഭിച്ചു. അച്ഛന് പോലും ആ രീതിയില്‍ കാണാനാരംഭിച്ചെന്നും ഉര്‍ഫി ഓര്‍ത്തെടുത്തു.
തന്നെ വീട്ടില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ഒരുപാട് തല്ലിയെന്നും ഉര്‍ഫി പറഞ്ഞു. പ്രശ്നം നേരിട്ട തന്നെയെന്തിനാണ് മര്‍ദിക്കുന്നതെന്ന് ആശയക്കുഴപ്പത്തിലായെന്നും തന്നെ വിശ്വസിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ലെന്നും നടി പറഞ്ഞു. രണ്ട് വര്‍ഷം വീട്ടില്‍ പിടിച്ചുനിന്നു. പതിനേഴാം വയസില്‍ വീടുവിട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലേക്കാണ് പോയത്. ഇവിടെ ഒരു സുഹൃത്തിനൊപ്പമായിരുന്നു താമസം. കോള്‍ സെന്ററില്‍ ജോലി ലഭിച്ചെങ്കിലും അത് തുടര്‍ന്നുകൊണ്ടുപോവാനായില്ല. ഇവിടെ നിന്നാണ് ഉര്‍ഫി മുംബൈക്ക് പോവുന്നതും ഓഡിഷനില്‍ പങ്കെടുത്ത് ടെലിവിഷന്‍ രംഗത്തേക്ക് എത്തുന്നതും.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...