
Movies
‘പ്രണയ വിലാസം’ ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
‘പ്രണയ വിലാസം’ ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
Published on

‘പ്രണയ വിലാസം’ ഒടിടിയിലേക്ക്. ഏപ്രിൽ ഏഴു മുതൽ സീ 5ൽ ‘പ്രണയ വിലാസ’ത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും.
എല്ലാറ്റിനും സൗന്ദര്യം കൂട്ടുന്ന, ജീവിതത്തിനു പുതിയ ഉണർവ്വേകുന്ന പ്രണയത്തെ കുറിച്ചു തന്നെയാണ് ‘പ്രണയവിലാസ’വും പറയുന്നത്. പക്ഷേ നായികയുടെയും നായകന്റെയും മാത്രം പ്രണയത്തിലേക്കല്ല സംവിധായകൻ ഫോക്കസ് ചെയ്യുന്നത്. പല കാലങ്ങളിൽ, പല കഥാപാത്രങ്ങളിലൂടെ, പ്രണയത്തിന്റെ വിവിധ തലങ്ങളിലേക്ക് ആണ് ‘പ്രണയവിലാസം’ പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്. പല കാലഘട്ടങ്ങളിലുള്ള മൂന്നു പ്രണയമാണ് ചിത്രം പറയുന്നത്.
സമീപകാലത്ത് മലയാളത്തിലുണ്ടായ പ്രണയചിത്രങ്ങളുടെ കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന ചിത്രമാണിത്. ഇടയ്ക്ക് ചിരിപ്പിച്ചും മനസ്സു തൊടുന്ന മുഹൂർത്തങ്ങൾ സമ്മാനിച്ചും പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ചിത്രത്തിനു സാധിച്ചിരുന്നു. സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അര്ജുൻ അശോകൻ നായകനായ ചിത്രം സംവിധാനം ചെയ്തത് നിഖില്‍ മുരളിയാണ്. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അർജുൻ അശോകൻ, അനശ്വര രാജൻ, മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...