
Social Media
ഡാന്‍സ് മോഡില്‍ അച്ഛനും മകനും, ‘മൊയലാളീ ജങ്ക ജഗജഗ’ കമന്റ് നിറയുന്നു
ഡാന്‍സ് മോഡില്‍ അച്ഛനും മകനും, ‘മൊയലാളീ ജങ്ക ജഗജഗ’ കമന്റ് നിറയുന്നു

നടൻ അര്ജുന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രം ശ്രദ്ധ നേടുന്നു. അച്ഛന് ഹരിശ്രീ അശോകനൊപ്പം ചിത്രമാണ് അർജുൻ പങ്കിട്ടത്. ഫുള്‍ ഡാന്‍സ് മോഡില്‍ നില്ക്കുന്ന അച്ഛനും മകനുമാണ് ചിത്രത്തിലുള്ളത്.
അര്‍ജുന്റെ ഭാര്യ നിഖിതയുടെ സഹോദരന്റെ വിവാഹത്തിനു പകര്‍ത്തിയ ചിത്രമെന്നാണ് വ്യക്തമാകുന്നത്. ‘സൂക്ഷിച്ച നോക്കണ്ടട ഉണ്ണീ, ഇത് ഞാനല്ല’, ‘മൊയലാളീ ജങ്ക ജഗജഗ’ എന്നിങ്ങനെ ഹരിശ്രീ അശോകന് ചിത്രത്തിലെ ഹിറ്റ് ഡയലോഗുകളാണ് കമന്റില്‍ നിറയുന്നത്.
അതേസമയം, ‘പ്രിയന് ഓട്ടത്തിലാണ്’ എന്ന ചിത്രത്തിലാണ് ഹരിശ്രീ അശോകന് ഒടുവില്‍ വേഷമിട്ടത്. ‘തുറമുഖം’ ആണ് അര്ജുന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ‘എന്നിട്ടും അവസാനം’, ‘നാന്‍സി റാണി’, ‘ചാവേര്‍’ എന്നീ സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ഏറെ ശ്രദ്ധ നേടിയ ‘രോമാഞ്ചം’ എന്ന സിനിമയില്‍ ഏറെ പ്രധാനപ്പെട്ടൊരു വേഷത്തില്‍ അര്ജുന് എത്തിയിരുന്നു. തിയേറ്ററുകളില്‍ ഏറെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമായിരുന്നു അര്ജുന്റെത്. ‘പ്രണയവിലാസം’ ആണ് താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്ന്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ...
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....