മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ചക്കപ്പഴം. ചിത്രത്തിലെ പൈങ്കിളി എന്ന കഥാപാത്രത്തെ എടുത്ത് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കുറഞ്ഞ നാളുകള്‍ കൊണ്ടു തന്നെ ‘പൈങ്കിളി’യായി പറന്ന് വന്ന് കുടുംബപ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറാന്‍ ശ്രുതി രജനീകാന്ത് എന്ന ആലപ്പുഴക്കാരിയ്ക്ക് കഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രുതി ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്ക് വെയ്ക്കാറുണ്ട്. അഭിനയം കൂടാതെ മോഡലിംഗ്, നൃത്തം, ഏവിയേഷന്‍, ജേര്‍ണലിസം അങ്ങനെ എല്ലാ മേഖലയിലും തന്റെ കഴിവ് തെളിയിച്ച ശ്രുതി സംവിധാനവും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറുന്നത്.
താന്‍ മാനസികമായി അനുഭവിക്കുന്ന വിഷമങ്ങളെ കുറിച്ചാണ് ശ്രുതി വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്. ചിരിച്ച് കളിച്ച് നടക്കുവാണെങ്കിലും മനസില്‍ ഇങ്ങനെ വിങ്ങുകയായിരിക്കും. ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല. ബെഡില്‍ നിന്ന് എഴുന്നേല്ക്കാനാവില്ല. സന്തോഷവതിയായിരിക്കണം എന്നാണ് ഇപ്പോഴത്തെ തന്റെ മോട്ടോ.
ഞാന്‍ മനസുകൊണ്ട് ചിരിച്ചിട്ട് ആറേഴ് ആഴ്ചയാകുന്നു. നമ്മളെ കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന ചിന്തയൊക്കെയാണ്. കണ്ണടച്ചാല്‍ ഉറങ്ങാന്‍ പോലും കഴിയാതെ കിടക്കുന്ന അവസ്ഥയാണ്. ഓരോ കാര്യങ്ങള്‍ ആലോചിച്ച് ഇങ്ങനെ കിടക്കും എന്നും ശ്രുതി പറഞ്ഞു. വിശദീകരിക്കാനും നിര്‍വചിക്കാനും കഴിയാത്തതാണ് ചില വേദനകള്‍. ആദ്യമൊക്കെ കുറേ കരയുമായിരുന്നു.
എനിക്ക് ഇപ്പോള്‍ കരയാന്‍ പോലും തോന്നുന്നില്ല. നിര്‍വീര്യമായ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്. ഇത് എന്റെ മാത്രം പ്രശ്നമല്ല. എന്നെപോലെ പലരും ഉണ്ടാവും. നിങ്ങളുടെ വേദനകള്‍ പങ്കുവയ്ക്കൂ എന്ന് പറഞ്ഞ് ഞാന്‍ പങ്കുവച്ച ഒരു പോസ്റ്റില്‍ നിന്നാണ് എന്നെ പോലെ വേദനിക്കുന്ന ഒരുപാട് പേരുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയത്. തന്നെപ്പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേരുടെ അവസ്ഥയും ശ്രുതി വിഡിയോയില്‍ പറയുന്നുണ്ട്.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മോഹൻലാൽ നായകനായി എത്തി, ആന്റണി പെരുമ്പാവൂർ നിർമിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒപ്പം. ഇപ്പോഴിതാ ഈ ചിത്രത്തിൽ അനുവാദമില്ലാതെ അപകീർത്തി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ പുറത്തെത്തിയത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത വിമർശനമാണ്...