
Actor
തങ്ങളെ വ്യക്തിപരമായി ക്ഷണിക്കാന്‍ സമയം കണ്ടെത്തിയ ഇഷ അംബാനിക്കും ശ്ലോക അംബാനിക്കും നന്ദി അറിയിച്ച് ദുൽഖർ
തങ്ങളെ വ്യക്തിപരമായി ക്ഷണിക്കാന്‍ സമയം കണ്ടെത്തിയ ഇഷ അംബാനിക്കും ശ്ലോക അംബാനിക്കും നന്ദി അറിയിച്ച് ദുൽഖർ

നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങിന് ഭാര്യ അമാല്‍ സൂഫിയയ്ക്കൊപ്പം ആണ് ദുൽഖർ എത്തിയത്. ഇപ്പോഴിതാ തങ്ങളെ വ്യക്തിപരമായി ക്ഷണിക്കാന്‍ സമയം കണ്ടെത്തിയ ഇഷ അംബാനിക്കും ശ്ലോക അംബാനിക്കും നന്ദി അറിയിക്കുകയാണ് ദുൽഖർ.
ഉദ്ഘാടന വേദിയിലെ ഫോട്ടോകൾക്ക് ഒപ്പമാണ് ദുൽഖർ നന്ദി അറിയിച്ചിരിക്കുന്നത്. ബ്ലാക്ക് ഔട്ട് ഫിറ്റിലാണ് ദുൽഖറും അമാലും എത്തിയത്. സ്റ്റൈലിഷ് ലുക്കിലുള്ള ഇരുവരുടെയും ഫോട്ടോകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു. രണ്ട് ദിവസമായാണ് പരിപാടികള്‍ നടന്നത്. രണ്ടാം ദിവസത്തെ ചടങ്ങുകള്‍ക്കാണ് ദുല്‍ഖറും കുടുംബവും എത്തിയത്.
ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ട്, സെന്‍ഡായ, പെനലോപ് ക്രൂസ്, ജിജി ഹദിദ്, എമ്മ ചേംബര്ലെയ്ന് എന്നിവരും ചടങ്ങിന്റെ പങ്കെടുത്തു. ഷാരൂഖ് ഖാന്, സല്മാന് ഖാന്, ആമിര്‍ ഖാന്, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, നിക്ക് ജൊനാസ്, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്ങ്, ആലിയ ഭട്ട്, സോനം കപൂര്‍, അനുപം ഖേര്‍, വിദ്യാ ബാലന്, കജോള്‍, മാധുരി ദീക്ഷിത്, ഷാഹിദ് കപൂര്‍, വരുണ്‍ ധവാന്, കരീന കപൂര്‍, സെയ്ഫ് അലി ഖാന്, ജാന്‍വി കപൂര്‍, അര്ജുന് കപൂര്‍, മലൈക അറോറ, സുനില്‍ ഷെട്ടി, തുഷാര്‍ കപൂര്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്, ജാവേദ് അക്തര്‍, ഷബാന ആസ്മി, രശ്മിക മന്ദാന തുടങ്ങി ഒട്ടേറെ താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ദേവേന്ദ്ര ഫഡ്നാവിസ്, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, സ്മൃതി ഇറാനി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. സച്ചിന് തെണ്ടുല്‍ക്കര്‍, യുവരാജ് സിങ്ങ്, സാനിയ മിര്‍സ എന്നിവരും പരിപാടിയിൽ നിറ സാന്നിധ്യമായി.
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....