
News
ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി വിജയ്, 2 മണിക്കൂറില്‍ 10 ലക്ഷം ഫോളോവേഴ്സ്
ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി വിജയ്, 2 മണിക്കൂറില്‍ 10 ലക്ഷം ഫോളോവേഴ്സ്

തെന്നിന്ത്യയില്‍ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. നടന്റെ ചിത്രങ്ങള്‍ക്കും സിനിമകളുടെ അപ്ഡേറ്റുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിക്കാറുമുണ്ട്. നടന്റെ സിനിമകളുടെ ടീസര്‍, ട്രെയ്ലര്, ഗാനങ്ങള്‍ റിലീസ് ചെയ്താല്‍ ഉടന്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടാറുമുണ്ട്.
ഫേസ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും ഇതുവരെ നടന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലും തന്റെ വരവ് അറിയിച്ചിരിക്കുകയാണ് വിജയ്.
ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് നടന് തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. തന്റെ ഏറ്റവും പുതിയ സിനിമയായ ‘ലിയോ’യിലെ ലുക്കിലെ ഒരു ചിത്രവും നടന് പങ്കുവെച്ചിട്ടുണ്ട്. ‘ഹലോ നന്‍പാസ് ആന്‍ഡ് നന്‍പീസ്’ എന്ന കുറിപ്പോടെയാണ് നടന് തന്റെ ആദ്യ പോസ്റ്റ് പങ്കുവെച്ചത്.
നടന്റെ ഇന്‍സ്റ്റഗ്രാമിലേക്കുള്ള വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. രമ്യ പാണ്ഡ്യന് ഉള്‍പ്പടെ തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ നടനെ സ്വാഗതം ചെയ്തിട്ടുണ്ട്. ‘സ്വാഗതം അണ്ണാ’ എന്നാണ് ‘വേലായുധം’ എന്ന സിനിമയില്‍ താരത്തിനൊപ്പം അഭിനയിച്ച നടി ശരണ്യ മോഹന്‍ കുറിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ എത്തി രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 10 ലക്ഷം ഫോളോവേഴ്സിനെയും വിജയ് സ്വന്തമാക്കി കഴിഞ്ഞു.
അതേസമയം ‘ലിയോ’യുടെ ചിത്രീകരണ തിരക്കുകളിലാണ് വിജയ് ഇപ്പോള്‍. ലോക്ഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ തൃഷ, സഞ്ജയ് ദത്ത്, അര്ജുന്, പ്രിയ ആനന്ദ്, മിഷ്കിന്, ഗൗതം മേനോന്, മന്‍സൂര്‍ അലി ഖാന് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയും ഭാഗമാകുന്നുണ്ട്. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം.
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...