
Bollywood
നടന് സല്മാന് ഖാനെതിരെ നല്കിയ ഹര്‍ജി ബോംബെ ഹൈക്കോടതി റദ്ദാക്കി
നടന് സല്മാന് ഖാനെതിരെ നല്കിയ ഹര്‍ജി ബോംബെ ഹൈക്കോടതി റദ്ദാക്കി

നടന് സല്മാന് ഖാനെതിരെ നല്കിയ ഹര്‍ജി ബോംബെ ഹൈക്കോടതി റദ്ദാക്കി. മാധ്യമപ്രവര്‍ത്തകനോട് മോശമായി പെരുമാറിയ സംഭവത്തിലാണ് നടനെതിരെ നല്കിയ ഹര്‍ജി ബോംബെ ഹൈക്കോടതി റദ്ദാക്കിയത്.
തനിക്കെതിരായ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സല്മാന് ഖാനും അംഗരക്ഷകന് നവാസും നല്കിയ ഹര്‍ജി അനുവദിക്കാവുന്ന തരത്തിലുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മാധ്യമപ്രവര്‍ത്തകനായ അശോക് പാണ്ഡെ സല്മാന് ഖാനും അംഗരക്ഷകന് നവാസ് ശെയ്ഖിനുമെതിരെ 2019-ല്‍ പരാതി നല്‍കിയിരുന്നു. തന്നെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
തുടര്‍ന്ന് 2022 മാര്‍ച്ചില്‍ പരാതി പരിഗണിക്കുകയും മജിസ്ട്രേറ്റ് കോടതി സല്‍മാനോടും അംഗരക്ഷകനോടും ഏപ്രില്‍ അഞ്ചിന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
2019ല്‍ നടന് സൈക്കിളില്‍ പോകുന്നത് ചില മാധ്യമപ്രവര്‍ത്തകര്‍ ചിത്രീകരിച്ചതിന് നടനും അംഗരക്ഷകനും തന്നെ മര്‍ദ്ദിച്ചുവെന്നും ഫോണ്‍ പിടിച്ചുവാങ്ങിയെന്നുമായിരുന്നു അശോക് പാണ്ഡെയുടെ പരാതി. എന്നാല്‍ സംഭവം നടക്കുമ്പോള്‍ അശോക് പാണ്ഡെ എന്തുചെയ്യുകയായിരുന്നു എന്നത് സംബന്ധിച്ച് അദ്ദേഹം പരാതിയില്‍ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് സല്‍മാന്റെ വാദം.
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...