
News
കാമുകിയെ മര്‍ദ്ദിച്ചു; മാര്‍വല്‍ താരം ജോനാഥന് മേജേഴ്സ് അറസ്റ്റില്‍
കാമുകിയെ മര്‍ദ്ദിച്ചു; മാര്‍വല്‍ താരം ജോനാഥന് മേജേഴ്സ് അറസ്റ്റില്‍
Published on

കാമുകിയെ ആക്രമിച്ച കേസില്‍ ഹോളിവുഡ് നടനായ ജോനാഥന് മേജേഴ്സ് അറസ്റ്റില്‍. ആക്രമണം, ശാരീരിക ഉപദ്രവം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശനിയാഴ്ച പൊലീസ് നടനെ അറസ്റ്റ് ചെയ്തത്.
ബ്രൂക്ലിനിലെ ഒരു ബാറില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ടാക്സിയില്‍ വെച്ച് താരവും കാമുകിയും തമ്മില്‍ തര്‍ക്കമുണ്ടായി ഇതേത്തുടര്‍ന്ന് ഇയാള്‍ അവരെ ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതി.
മറ്റൊരു സ്ത്രീ മേജേഴ്സിന് സന്ദേശമയക്കുന്നത് കാമുകി കണ്ടതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് മേജേഴ്സ് മര്‍ദ്ദിച്ചുവെന്നാണ് പരാതി. യുവതിയുടെ തലയിലും മുതുകിലും ചില മുറിവുകള്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ താനൊരു തെറ്റും ചെയ്തിട്ടില്ലെന്നാണ മേജേഴ്സ് ഒരു പ്രതിനിധി വഴി പറഞ്ഞത്. ഹോളിവുഡില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന അഭിനേതാക്കളില്‍ ഒരാളാണ് മേജേഴ്സ്.
മാര്‍വല്‍ സ്റ്റുഡിയോസിന്റെ പുതിയ ഫേസിലെ പ്രധാന വില്ലന്‍ കഥാപാത്രമായ കാങ്ങിനെ നടനാണ് അവതരിപ്പിക്കുന്നത്. ‘ക്രീഡ് 3’, ‘ആന്റ്മാന്‍ ആന്‍ഡ് ദി വാസ്പ്: ക്വാണ്ടുമാനിയ’ എന്നീ ചിത്രങ്ങളാണ് മേജേഴ്സിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്.ഈ വര്‍ഷത്തെ ഓസ്കര് ചടങ്ങിലെ അവതാരകന് കൂടിയായിരുന്നു അദ്ദേഹം.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
2024ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ സംവിധായിക ആയിരുന്നു പായൽ കപാഡിയ. നീണ്ട 30 വർഷങ്ങൾക്ക് ശേഷമാണ്...