Connect with us

നടി ആകാംക്ഷാ ഡൂബേയെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

News

നടി ആകാംക്ഷാ ഡൂബേയെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നടി ആകാംക്ഷാ ഡൂബേയെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഭോജ്പുരി നടി ആകാംക്ഷാ ഡൂബേ (25)യെ മരിച്ചനിലയില്‍ കണ്ടെത്തി. വാരണാസിയിലെ ഒരു ഹോട്ടല്‍മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് നടി വാരണാസിയിലെത്തിയത് എന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഒരു വീഡിയോ നടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. ഹിലോരേ മാരേ എന്ന പ്രശസ്ത ഭോജ്പുരി ഗാനത്തിനൊപ്പം ആകാംക്ഷ ചുവടുവെയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. കണ്ണാടിക്ക് മുന്നില്‍ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

യേ ആരാ കഭീ ഹരാ നഹീ എന്ന് തുടങ്ങുന്ന തന്റെ പുതിയ ഗാനം പുറത്തുവന്ന അതേദിവസം തന്നെയാണ് ആകാംക്ഷയുടെ മരണവും സംഭവിച്ചത്. ഭോജ്പുരിയില്‍ നിരവധി ആരാധകരുള്ള നടികൂടിയാണ് ആകാംക്ഷ. ഭോജ്പുരിയിലെ പ്രശസ്ത നടന്‍ പവന്‍ സിങ്ങിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ അവര്‍ ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഭോജ്പുരി സിനിമാ മേഖലയിലെ ഡ്രീം ഗേള്‍ എന്നറിയപ്പെടുന്ന നടിയാണ് ആകാംക്ഷ. മിര്‍സാപുരിലെ വിന്ധ്യാചലാണ് സ്വദേശം. ഐ.പി.എസ് ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹമെങ്കിലും സിനിമയുടെ വഴിയാണ് ആകാംക്ഷ തിരഞ്ഞെടുത്തത്. മേരി ജങ് മേരാ ഫൈസ്ലാ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.

മുഝ് സേ ശാദി കരോഗി, വീരോം കി വീര്‍, ഫൈറ്റര്‍ കിങ്, കസം പൈദാ കര്‍നേ കി 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഭോജ്പുരിയിലെ മറ്റൊരു നടനായ സമര്‍ സിംഗുമായുള്ള ബന്ധത്തേക്കുറിച്ച് ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ആകാംക്ഷ തുറന്നുപറഞ്ഞത്.

More in News

Trending

Recent

To Top