
News
ചിത്രീകരണത്തിനിടെ അക്ഷയ് കുമാറിന് പരിക്ക്
ചിത്രീകരണത്തിനിടെ അക്ഷയ് കുമാറിന് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടന് അക്ഷയ് കുമാറിന് അപകടം. ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നടന് പരിക്ക് പറ്റിയത്.
അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയില്‍ ഇരുവരുമൊത്തുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം.
ഗുരുതരമായ പരുക്കല്ലാത്തതിനാല് ശേഷിക്കുന്ന ഭാഗങ്ങളുടെ ഷൂട്ട് വരും ദിവസങ്ങളില്‍ തുടരുമെന്ന് സിനിമയുടെ അണിയറക്കാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സ്കോട്ട്ലന്‍ഡിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
ഇരുവര്‍ക്കും പുറമെ പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും ആദ്യമായും ഒന്നിക്കുകയാണ്.
പൂജാ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ വാഷു ഭഗ്നാനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ ഒരുങ്ങുന്നത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...