
News
മുംബൈയില്‍ 70 കോടിയുടെ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി സൂര്യയും ജ്യോതികയും
മുംബൈയില്‍ 70 കോടിയുടെ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി സൂര്യയും ജ്യോതികയും
Published on

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് സൂര്യയും ജ്യോതികയും. ഇവരുടേതായി പുറത്തത്തൊറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുണ്ട്. ചെന്നൈയില്‍ നിന്ന് സൂര്യ കുടുംബസമേതം മുംബൈയിലേക്ക് താമസം മാറ്റിയത് വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ അവിടെ രണ്ടാമതൊരു വാസ സ്ഥലം കൂടി അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്. 70 കോടിയുടെ ആഡംബര ഫ്ലാറ്റ് ആണ് സൂര്യ പുതുതായി വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ വന്‍കിട ബിസിനസുകാരും ചലച്ചിത്ര താരങ്ങളുമൊക്കെ വസിക്കുന്ന പ്രദേശത്താണ് സൂര്യയും ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നത്.
9000 ചതുരശ്ര അടിയാണ് പാര്‍പ്പിടത്തിന്റെ വിസ്തൃതി. പ്രത്യേകം പൂന്തോട്ടവും നിരവധി കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഈ ഫ്ലാറ്റിനോട് ചേര്‍ന്ന് ഉണ്ട്. എന്നാല്‍ ഈ ഫ്ലാറ്റ് തന്റെ അമ്മയും അച്ഛനും അനുജനും നടനുമായ കാര്‍ത്തിയും മറ്റ് കുടുംബാംഗങ്ങളുമൊക്കെ മുംബൈയില്‍ എത്തുമ്പോള്‍ താമസിക്കാനായി തയ്യാറാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളുടെ പിറന്നാളും കുടുംബാംഗങ്ങള്‍ ഒത്തുചേരുന്ന മറ്റ് ആഘോഷങ്ങളുമൊക്കെ നടത്താനുള്ള ഇടവുമായിരിക്കും ഇത്. മകള്‍ ദിയയുടെ വിദ്യാഭ്യാസത്തിനു കൂടിയാണ് സൂര്യ മുംബൈയിലേക്ക് കുടുംബ സമേതം താമസം മാറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
2ഡി എന്റര്ടെയ്ന്മെന്റ് എന്ന സൂര്യയുടെയും ജ്യോതികയുടെയും നിര്‍മ്മാണ കമ്പനി ബോളിവുഡിലേക്കും എത്തുകയാണ്. ബോളിവുഡില്‍ കൂടുതല്‍ നിക്ഷേപത്തിന് ഇവര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...