News
നടന്‍ അജിത്തിന്റെ പിതാവ് അന്തരിച്ചു
നടന്‍ അജിത്തിന്റെ പിതാവ് അന്തരിച്ചു
നടന്‍ അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യന്‍ അന്തരിച്ചു. 84 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ച് കാലങ്ങളായി ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മരണ വിവരം പുറത്ത് വന്നതിന് പിന്നാലെ സിനിമാപ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരുമടക്കം ഒട്ടേറെ പേര്‍ പി സുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് എത്തിയിരുന്നു.
പാലക്കാട് സ്വദേശിയാണ് പി. സുബ്രഹ്മണ്യന്‍. മോഹിനിയാണ് ഭാര്യ. അനൂപ് കുമാര്‍ അനില്‍കുമാര്‍ എന്നിവരാണ് മറ്റുമക്കള്‍. മുന്‍ നടി ശാലിനി മരുമകളാണ്.
അതേസമയം, തുനിവ് എന്ന ചിത്രമാണ് അജിത്തിന്റേതായി പുറത്തെത്തിയത്. മഞ്ജു വാര്യര്‍ ആയിരുന്നു നായിക. വിനോദ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. വന്‍ ബാങ്ക് കവര്‍ച്ച വിഷയമാകുന്ന ത്രില്ലര്‍ ചിത്രമാണിത്. ‘വലിമൈ’ എന്ന ചിത്രത്തിന് ശേഷം എച്ച്.വിനോദും അജിത്തും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.
ഇപ്പോള്‍ അജിത്തിന്റെ 62ാം ചിത്രമായ, അജിത്ത് 62 എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് നടന്‍. ഈ ചിത്രം സംവിധായകന്‍ വിഘ്‌നേഷിന് പകരം മഗിഴ് തിരുമേനി ‘അജിത് 62’ സംവിധാനം ചെയ്യുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തെത്തിയ വിവരങ്ങള്‍.
