
News
ഓസ്കറില് മുത്തമിട്ട് ബൊമ്മനും ബെല്ലിയും; വൈറലായി ചിത്രങ്ങള്‍
ഓസ്കറില് മുത്തമിട്ട് ബൊമ്മനും ബെല്ലിയും; വൈറലായി ചിത്രങ്ങള്‍

95ാമത് ഓസ്കറില് മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ പുരസ്കാരം സ്വന്തമാക്കിയിരുന്നത് എലിഫന്റ് വിസ്പറേഴ്സ് ആയിരുന്നു. ഇപ്പോഴിതാ ഡോക്യുമെന്ററി സമ്മാനിച്ച അഭിമാന നേട്ടത്തിന്റെ സുവര്‍ണ ശില്പം ബൊമ്മനും ബെല്ലിയും ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് പങ്കുവെച്ച ചിത്രത്തിന് നിരവധി പ്രതികരണങ്ങളും എത്തുന്നുണ്ട്. ‘നമ്മള് വേര്‍പിരിഞ്ഞിട്ട് നാല് മാസമായി, പക്ഷെ ഇപ്പോള്‍ എനിക്ക് എന്റെ വീട്ടില്‍ തിരികെ എത്തിയത് പോലെ തോന്നുന്നു,’ കാര്‍ത്തികി ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതി.
ഇരുവരും പുരസ്കാരവുമായി നില്ക്കുന്ന ചിത്രം കാണാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു, ഇരുവരുടെയും പുഞ്ചിരി കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍.
തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനത്തിലെ ദമ്പതികളായ ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണയിലുള്ള രഘു, അമ്മു എന്നീ അനാഥ ആനക്കുട്ടികളുടെ കഥയാണ് ദ എലിഫന്റ് വിസ്പറേഴ്സ്. ഇരുവര്‍ക്കുമിടയിലുള്ള ഊഷ്മളമായ ബന്ധവും അവരുടെ ചുറ്റുപാടുകളും പ്രകൃതി സൗന്ദര്യവും ഡോക്യുമെന്ററി പറയുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
തെന്നിന്ത്യൻ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളിൽ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...