
Malayalam
സ്റ്റൈലിഷ് ലുക്കിൽ ദിലീപ്, നിറപുഞ്ചിരിയോടെ കാവ്യ, പ്രിയതമനൊപ്പം ചേർന്ന് നിന്നു; ചിത്രം വൈറൽ
സ്റ്റൈലിഷ് ലുക്കിൽ ദിലീപ്, നിറപുഞ്ചിരിയോടെ കാവ്യ, പ്രിയതമനൊപ്പം ചേർന്ന് നിന്നു; ചിത്രം വൈറൽ
Published on

മലയാളികളുടെ പ്രിയ നടിയാണ് കാവ്യ മാധവന്. പൂക്കാലം വരവായ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.പിന്നീട് പതിയെ നായികയായി മാറുകയായിരുന്നു. രണ്ടാം വിവാഹത്തോടെ കാവ്യ മാധവൻ സിനിമാ അഭിനയം ഉപേക്ഷിച്ചു. ദിലീപിനെ വിവാഹം ചെയ്തതിന്റെ പേരിൽ ഏറെ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും കാവ്യയ്ക്ക് കേൾക്കേണ്ടി വന്നിരുന്നു.
വിവാഹം കഴിഞ്ഞ ഉടനെ ഉണ്ടായ കേസും ബഹളവും കാരണം കാവ്യ മനപൂര്‍വ്വം എല്ലാത്തില്‍ നിന്നും വിട്ടുനിന്നു. സോഷ്യല്‍ മീഡിയയുടെ പരിസരത്ത് പോലും വരാതെയായി. പക്ഷെ കാവ്യയെ സംബന്ധിച്ച വാര്‍ത്തകള്‍ എല്ലാം സജീവവും ആയിരുന്നു.ദിലീപ് ഫാൻസ് പേജുകളിലൂടെയും മറ്റുമാണ് കാവ്യയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞത്. ഇടയ്ക്ക് ഡാൻസിലേക്ക് തിരികെ എത്തിയിരുന്നു കാവ്യ. കൂടാതെ സിനിമ മേഖലയിൽ ഉള്ളവരുടെ പരിപാടികളിൽ ദിലീപിനൊപ്പം കാവ്യയും വരാറുണ്ടായിരുന്നു. എന്നാൽ അടുത്തിടെ ദിലീപിനൊപ്പം പൊതുപരിപാടിയിൽ കാവ്യയും വന്നുതുടങ്ങിയിരിക്കുകയാണ്
ഇപ്പോഴിതാ ദിലീപും കാവ്യയും ഒന്നിച്ചുള്ള ലേറ്റസ്റ്റ് ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കട്ടത്താടിയും കൂളിങ് ഗ്ലാസുമൊക്കെയായി സ്റ്റൈലിഷ് ലുക്കിലാണ് ദിലീപ്. പതിവ് പോലെ തന്നെ നിറപുഞ്ചിരിയോടെയാണ് കാവ്യയെ കാണുന്നത്. ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായി മാറിയിട്ടുള്ളത്. മകളായ മഹാലക്ഷ്മി എവിടെയെന്നായിരുന്നു ആരാധകരുടെ ചോദ്യം. വിദേശ യാത്രയിലാണോ, എന്താണ് പരിപാടി എന്നുള്ള ചോദ്യങ്ങളുമുണ്ട്.
അടുത്തിടെ സ്കൂള്‍ വാര്‍ഷികത്തിൽ ദിലീപിനൊപ്പം കാവ്യ അതിഥിയായി പങ്കെടുത്തിരുന്നു. ചെറുപ്പുളശ്ശേരിയിലുള്ള ശബരി സെന്‍ട്രല്‍ സ്കൂളിന്റെ നാല്പത്തിയഞ്ചാം ആനുവല്‍ ഡേ സെലിബ്രേഷനാണ് കാവ്യയും ദിലീപും പങ്കെടുത്തത്. പഴയ അതേ സൗന്ദര്യവും പ്രൗഢിയും കാവ്യയില്‍ ഇപ്പോഴും ഉണ്ടെന്നാണ് ആരാധകർ കമന്റായി കുറിച്ചത്
കാവ്യ മാധവന് ഏറ്റവും ഒടുവില്‍ അഭിനയിച്ചത് പിന്നെയും എന്ന അടൂര്‍ ഗോപാലകൃഷ്ണന് ചിത്രത്തിലാണ്. ദിലീപ് ആയിരുന്നു ഈ സിനിമിലും കാവ്യയുടെ ജോഡി. ദിലീപിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ കേശു ഈ വീടിന്റെ നാഥനാണ്.
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഒരു ടിവി ചാനലിന്റെ സ്റ്റിംഗ് ഓപറേഷിനൽ നടത്തിയ...
പ്രണവ് മോഹൻലാൽ മലയാളികളുടെ മനസിൽ വളരെപെട്ടന്നാണ് സ്ഥാനം നേടിയത്. നിരവധി താരങ്ങൾ നടനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. യാത്രയെ പാഷനാക്കി വളരെ ലളിതമായ...
മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ താരം...
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...