
News
പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക; സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ സമരവുമായി ഭീമൻ രഘു
പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക; സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ സമരവുമായി ഭീമൻ രഘു
Published on

ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ചാണ’ റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ സമരവുമായെത്തിയ നടന്റെ ചിത്രങ്ങളും വീഡിയോയും വൈറലാകുകയാണ്. പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക’ എന്ന ബാനറും കൈയില്‍ പിടിച്ചാണ് അദ്ദേഹത്തിന്റെ സമരം. പൊലീസുകാര്‍ നടനൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്യുന്നുണ്ട്.
കൈയില്‍ പഴയ ചാണയും കീറിയ സഞ്ചിയും പിടിച്ച്, കൈലി മുണ്ടുമിട്ടാണ് രഘു സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്.
‘ കൂട്ടത്തിലുള്ള ഒരു ആര്‍ട്ടിസ്റ്റുകളും ഇതുപോലൊരു പ്രമോഷനുവേണ്ടി ഇറങ്ങില്ല. ജനങ്ങളുമായി ഇന്‍ട്രാക്ട് ചെയ്യണം. എങ്കില്‍ മാത്രമേ പടത്തിന് ഗുണം കിട്ടത്തുള്ളൂ. ഹീറോയിസത്തിലേക്ക് ഇതുവരെ വരാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഒരു ഹീറോയിസത്തിലേക്ക് വന്നപ്പോള്‍ എനിക്ക് തന്നെ തോന്നി ഞാന്‍ ചെയ്തിരിക്കുന്ന കഥാപാത്രം വളരെ രസകരമാണെന്ന്. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഈ കഥ തിരഞ്ഞെടുത്ത്,
ഞാന്‍ തന്നെ സംവിധാനം ചെയ്ത് ജനങ്ങളുടെ ഇടയിലേക്കിറക്കാന്‍ തീരുമാനിച്ചത്. അത് വളരെ മനോഹരമായി ചെയ്തിട്ടുമുണ്ട്. മൂന്ന് അവാര്‍ഡുകള്‍ ഞങ്ങള്‍ വാങ്ങിച്ചു. പടം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ മൂന്ന് അവാര്‍ഡുകള്‍ കിട്ടിയതുതന്നെ വലിയ കാര്യം. – ഭീമന് രഘു പറഞ്ഞു.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...