
Movies
സൗബിൻ ഷാഹിർ ചിത്രം ‘ഇല വീഴാ പൂഞ്ചിറ’ ഒടിടിയിൽ
സൗബിൻ ഷാഹിർ ചിത്രം ‘ഇല വീഴാ പൂഞ്ചിറ’ ഒടിടിയിൽ

ഷാഹി കബീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഇല വീഴാ പൂഞ്ചിറ ഒടിടിയിലെത്തി. ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചു. സിനിമാസ്വാദകർ ഒടിടി റിലീസിനായി കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് ‘ഇല വീഴാ പൂഞ്ചിറ’. സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോട്ടയത്തിനും ഇടുക്കിയ്ക്കും അതിർത്തിയാവുന്ന, സമുദ്രനിരപ്പിൽ നിന്നും 3000 അടിയിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇല വീഴാ പൂഞ്ചിറ എന്ന പ്രദേശത്തെ ഒരു വയർലസ് സ്റ്റേഷനാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. ഒറ്റപ്പെട്ട ആ പ്രദേശത്ത് ജോലി ചെയ്യുന്ന മൂന്നു പൊലീസുകാരുടെ ജീവിതവും അനുബന്ധമായി നടക്കുന്ന ഒരു കേസന്വേഷണവുമാണ് ചിത്രം പറയുന്നത്. സ്ലോ പേസിൽ മുന്നോട്ട് പോവുന്ന കഥ ഇന്റർവെല്ലോടു കൂടി ത്രില്ലർ മൂഡിലേക്ക് മാറുകയാണ്.
ജോസഫ്, നായാട്ട് തുടങ്ങിയ ഉൾകാമ്പുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തും പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന ഷാഹി കബീറിന്റെ ആദ്യ സംവിധാന ചിത്രമാണ് ‘ഇല വീഴാ പൂഞ്ചിറ.’ ഛായാഗ്രഹണം മനേഷ് മാധവൻ, എഡിറ്റിങ്ങ് കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. പലപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് വാർത്തകൾ പുറത്തെത്താറുണ്ട്....
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. നടന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിക്കുകയും...
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ...