പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക്
Published on

പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് ആണ് തങ്ങളുടെ അടുത്ത പ്രോജക്റ്റ് ആയി ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട് സിനിമയുടെ തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങളുണ്ടാകും.
മലയാളത്തില്‍ ജോജു അവതരിപ്പിച്ച കാട്ടാളന് പൊറിഞ്ചുവിനെ തെലുങ്കില്‍ നാഗാര്‍ജുനയാകും അവതരിപ്പിക്കുക എന്ന റിപ്പോര്‍ട്ടുകളുണ്ട്.പ്രസന്ന കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തായ അദ്ദേഹത്തിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണിത്
ജോജു ജോര്‍ജ്ജ് നായകനായെത്തി ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്’
ജോജുവിന് പുറമേ നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു.
2019-ലാണ് പൊറിഞ്ചു മറിയം ജോസ് റിലീസ് ചെയ്തത്. സൗഹൃദവും പ്രണയവും പകയുമെല്ലാം പറഞ്ഞ ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് എന്‍ ചന്ദ്രന്റേതാണ്. വിജയരാഘവന്, ടി ജി രവി, സുധി കോപ്പ, രാഹുല്‍ മാധവ്, സലിം കുമാര്‍, സ്വാസിക തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. സംഗീതം ഒരുക്കിയത് ജേക്ക്സ് ബിജോയ് ആണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...