Connect with us

ധനുഷിനറെ ‘വാത്തി’ക്ക് ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

Movies

ധനുഷിനറെ ‘വാത്തി’ക്ക് ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

ധനുഷിനറെ ‘വാത്തി’ക്ക് ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

ധനുഷിനറെ ‘വാത്തി’ക്ക് ഒടിടിയിലേക്ക്. മാര്‍ച്ച് 17നാണ് പ്രദര്‍ശനം തുടങ്ങുക. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. വെങ്കി അറ്റ്‍ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി നടി സംയുക്ത നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററിൽ നിന്ന് ലഭിച്ചത്.

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിച്ചിരിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്.

ധനുഷിന്റേതായി ‘നാനേ വരുവേൻ’ എന്ന ചിത്രമാണ് ഇതിനുമുമ്പ് പ്രദര്‍ശനത്തിന് എത്തിയത്. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. സെല്‍വരാഘവൻ അതിഥി കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്. ഇന്ദുജ ആണ് ചിത്രത്തിലെ നായിക. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത്. ധനുഷിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ നേടാനായിരുന്നു. ബോക്സ് ഓഫീസില്‍ ചിത്രം മോശമല്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു.

More in Movies

Trending

Recent

To Top