ആണുങ്ങളുടെ സഭയില്‍ സ്ത്രീയുടെ പ്രശ്നം എങ്ങനെ ഉന്നയിക്കും’; സാന്ദ്ര തോമസ്

സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളിലും സ്ത്രീപ്രാതിനിധ്യം കൊണ്ടുവരണമെന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. സിനിമ സംഘടനകളിലെല്ലാം ഭരിക്കുന്നത് ആണുങ്ങളാണ് എന്നും സ്ത്രീകളുടെ പ്രശ്നങ്ങള്‍ സംസാരിക്കാന്‍ നേതൃസ്ഥാനത്ത് ഒരു സ്ത്രീ ഇല്ല എന്നും സാന്ദ്ര വ്യക്തമാക്കുന്നു. പ്രമുഖ മാധ്യമത്തിന്റെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു
പ്രൊഡ്യൂസേഴ്സ് അസോസിയേഷനുകളിലും എക്സിബിറ്റേഴ്സ് അസോസിയേഷനുകളിലും മുന്നില്‍ നില്ക്കാന് സ്ത്രീകളില്ല, ഒരു പരാതി കൊടുത്താല്‍ നൂറ് പേരെ വിളിച്ച് സംസാരിച്ചാല്‍ മാത്രമേ പരിഹാരം കാണാന്‍ കഴിയുന്നുള്ളു.
സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളിലും സ്ത്രീപ്രാതിനിധ്യം കൊണ്ടുവരണം. അത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുകളിലാണെങ്കിലും എക്സിബിറ്റേഴ്സ് അസോസിയേഷനുകളില്‍ ആണെങ്കിലും മുന്നില്‍ നില്ക്കാന് ഒരു സ്ത്രീകളും ഇല്ല.
ഇതെല്ലാം ആണുങ്ങള് ഭരിക്കുന്ന സംഘടനകളാണ്. ഞാന്‍ ഒരു പരാതി കൊടുത്താല്‍ നൂറ് പേരെ വിളിച്ച് സംസാരിച്ചാല്‍ മാത്രമേ പരിഹാരം കാണാന്‍ കഴിയുകയുള്ളു. അല്ലാതെ സ്വാഭാവികമായി അത് പരിഹരിക്കപ്പെടില്ല.
പരാതി നല്കിയാല് അവിടെ ആ സ്ത്രീയ്ക്ക് ഒരു സോറിയുടെ ആവശ്യമേ ഉണ്ടാവുകയുള്ളു. പക്ഷെ ആണുങ്ങള് അതിനെ കാണുന്നത് പണത്തിന്റെ രൂപത്തിലാണ്. അവിടെ സ്ത്രീകളെ മനസിലാക്കുന്ന ഒരാള്‍ സംഘടനയുടെ തലപ്പത്ത് ഉണ്ടാകണം. സ്ത്രീ പ്രാതിനിധ്യം എല്ലാ സംഘടനകളിലും ഉണ്ടാകണം. അവര്‍ കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. പലപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് വാർത്തകൾ പുറത്തെത്താറുണ്ട്....