ചോര കൊണ്ട് കത്തെഴുതി ഒരാൾ എനിക്ക് വീട്ടിലേക്ക് അയച്ചു; പ്രതികരിച്ചത് ഇങ്ങനെ ; ശ്വേത മേനോൻ പറയുന്നു

മലയാളത്തിലും, തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉള്പ്പെടെ നിരവധി ഭാഷാ സിനിമകളിൽ തിളങ്ങിയ താരമാണ് ശ്വേത മേനോൻ. നിരവധി ആരാധകരും താരത്തിനുണ്ട്. 1991 മുതൽ സിനിമാ ലോകത്ത് സജീവമാണ് താരം. മോഡലിംഗ് രംഗത്തും സജീവമായ ശ്വേത അവതാരക ആയും പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ പള്ളിമണി എന്ന ചിത്രത്തിലാണ് ശ്വേത ഏറ്റവും ഒടുവിൽ അഭിനയിച്ചത്
ഒരു സമയത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു ശ്വേത എന്നാൽ അടുത്തിടെയായി വളരെ കുറച്ചു സിനിമകളിലെ താരത്തെ കാണുന്നുള്ളൂ. പള്ളിമണിയാണ് ശ്വേതയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമകൾ കുറവാണെങ്കിലും ഇന്നും നിരവധി ആരാധകരാണ് ശ്വേതയ്ക്ക് ഉള്ളത്.
ഇപ്പോഴിതാ, ആരാധക സ്നേഹം അതിരു കടന്ന ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ശ്വേത. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ റാപിഡ് ഫയർ റൗണ്ടിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഇതുകൂടാതെ ചില രസകരമായ കാര്യങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്.
കരിയറിലെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ചോദിച്ചപ്പോൾ ആദ്യം അഭിനയിച്ച അനശ്വരമാണ് ശ്വേത പറഞ്ഞത്. പണം, ഗ്ലാമർ, അറ്റൻഷൻ, സ്നേഹം എന്നിവയൊക്കെയാണ് സിനിമയിലേക്ക് വരാൻ തോന്നിപ്പിച്ച ഘടകങ്ങളെന്നും ശ്വേത പറഞ്ഞു. ഇതിനു ശേഷമാണ് അതിരുവിട്ട ആരാധക സ്നേഹത്തെ കുറിച്ച് ശ്വേത പറഞ്ഞത്.
ചോര കൊണ്ട് കത്തെഴുതിയ ആളുടെ വീട്ടിൽ വരെ വിളിച്ച് ചൂടായതിനെ കുറിച്ചാണ് നടി പറഞ്ഞത്. ചോര കൊണ്ട് കത്തെഴുതി ഒരാൾ എനിക്ക് വീട്ടിലേക്ക് അയച്ചു. ഞാൻ അവരെ വിളിച്ച് നന്നായി കൊടുത്തു. ഫാൻ ആവുന്നതിൽ കുഴപ്പമില്ല. പക്ഷെ ഇങ്ങനെയൊരു ഹൊറർ സ്റ്റൈലിലേക്ക് പോകരുത്. ഫാൻ മൊമന്റ് നമ്മുക്ക് സ്ട്രെസ് നൽകുന്നത് ആവാൻ പാടില്ലെന്നും ശ്വേത പറഞ്ഞു.
ആ എഴുതിയ കത്തിൽ അഡ്രസ് ഉണ്ടായിരുന്നു. ഞാൻ അഡ്രസ് വെച്ച് ആ സ്ഥലത്തെ ഒരു ജേർണലിസ്റ്റ് വഴി അയാളുടെ നമ്പർ എടുത്ത് വിളിച്ച് നല്ല പോലെ കൊടുത്തു. അച്ഛനോടും അമ്മയോടുമൊക്കെ സംസാരിച്ചു. എല്ലാവർക്കും കൊടുത്തു. മേലാൽ ഈ പരിപാടി ചെയ്യരുതെന്ന് പറഞ്ഞെന്നും ശ്വേത പറഞ്ഞു.
ഒരിക്കെ ഒരു ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ ഒപ്പിച്ച കുസൃതിയെ കുറിച്ചും ശ്വേത പറയുന്നുണ്ട്. അമേരിക്കയിൽ ആയിരുന്നു ഷൂട്ടിംഗ്. സുനിൽ ഷെട്ടിയുടെ സിനിമ ആയിരുന്നു. ഞാൻ നോക്കുമ്പോൾ ഒരു പെൺകുട്ടി ഒരാളുടെ റൂമിലേക്ക് കയറി പോകുന്നു. ആരുടെ ആണെന്ന് ഒന്നും പറയുന്നില്ല. ഞാൻ ആ ഡോറിൽ പോയി കൊട്ടും ഓടി പോരും. ഇതായിരുന്നു പരിപാടി. ഒരു ഏഴ് മണിക്കൂർ ഒന്നും ചെയ്യാൻ ഞാൻ അവരെ സമ്മതിച്ചിട്ടില്ല. (ചിരിക്കുന്നു).സുനിൽ ഷെട്ടിക്കും ഡയറക്ടർക്കുമൊക്കെ ഇത് അറിയാമായിരുന്നു. ഏഴ് മണിക്കൂർ കഴിഞ്ഞ് ആ പെൺകുട്ടി പോയി. അതൊക്കെ ഞാൻ ഇപ്പോഴും ചെയ്യാറുണ്ട്. അമ്മയായെങ്കിലും കുട്ടിക്കളി ഒന്നും മാറിയിട്ടില്ലെന്നും ശ്വേത പറഞ്ഞു.
ഒരാളെ അഭിമുഖം ചെയ്യാൻ കിട്ടിയാൽ ആരെ ചെയ്യും എന്ന ചോദ്യത്തിന് നരേന്ദ്ര മോദിയുമായിട്ട് ഒരു ക്യഷ്യ്വൽ ടോക്ക് നടത്തുമെന്നാണ് ശ്വേത പറഞ്ഞത്. സെലിബ്രിറ്റി ക്രഷുകൾ ഒരുപാട് ഉണ്ടായിട്ടുണ്ടെന്നും മലയാളത്തിൽ അത് റഹ്മാനും വിനീതുമായിരുന്നു എന്നും റാപിഡ് ഫയറിൽ ശ്വേത പറഞ്ഞു.
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...