പ്രണയത്തിന്റെ വേർപാടിലും ഓരോ നിമിഷവും ജീവിച്ച് തീർക്കുന്ന നീയാണ് എന്റെ പ്രണയത്തിന്റെ വിലാസം; അനശ്വര രാജന്‍

മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് അനശ്വര രാജന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മോളിവുഡില്‍ തന്റെതായ ഇടം കണ്ടെത്തിയ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.അനശ്വര രാജൻ, അര്‍ജുൻ അശോകൻ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘പ്രണയ വിലാസം’. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ തിരക്കഥ എഴുതിയിരിക്കുന്നു.പ്രേക്ഷക, നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രം തിയേറ്ററുകളിൽ മികച്ച മുന്നേറ്റമാണ് ഇതിനകം കാഴ്ചവെച്ചിരിക്കുന്നത്.
ഇപ്പോഴിതാ സിനിമയിൽ അനുശ്രീ എന്ന കഥാപാത്രമായെത്തിയ നടി അനശ്വര രാജൻ തന്‍റെ കാമുകനായ വിനോദായി സിനിമയിലെത്തിയ ഹക്കീം ഷാജഹാനെ അഭിനന്ദിച്ചുകൊണ്ട് എഴുതിയിരിക്കുന്ന പുതിയ പോസ്റ്റ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ”എന്റെ വിനോദിന്, പ്രണയത്തിന്റെ വേർപാടിലും ഓരോ നിമിഷവും ജീവിച്ച് തീർക്കുന്ന നീയാണ് എന്റെ പ്രണയത്തിന്റെ വിലാസം. ഞാൻ ആരാധിക്കുകയും യഥാർത്ഥ ജീവിതത്തിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സാങ്കൽപ്പിക കഥാപാത്രമായ അനുശ്രീയുടെ വിനോദ് എന്ന സാങ്കൽപ്പിക കഥാപാത്രത്തിനും വിനോദിന് ജീവൻ നൽകി ആ കഥാപാത്രത്തെ മികച്ചതാക്കിയ മിടുക്കനായ നടൻ ഹക്കീം ഷാജഹാനുമുള്ള അഭിനന്ദനകുറിപ്പാണിത്”, അനശ്വര ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്.
അർജ്ജുൻ അശോകനും മമിതാ ബൈജുവും അനശ്വര രാജനും ഹക്കീം ഷാജഹാനും മനോജ് കെ.യുവും ഒന്നിച്ച ‘പ്രണയവിലാസം’ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. രണ്ടു കാലഘട്ടങ്ങളിലെ പ്രണയങ്ങളെ ഏറെ മികച്ച രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട് സിനിമയെന്നാണ് പ്രേക്ഷക പ്രതികരണം. യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ കണ്ടിരിക്കാനാവുന്ന മനോഹരമായൊരു സിനിമയിൽ സ്വഭാവിക നർമ്മങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ആവോളമുണ്ട്.
നിഖിൽ മുരളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജ്യോതിഷ് എം, സുനു എ.വി എന്നിവർ ചേര്‍ന്നാണ് പ്രണയവിലാസത്തിന്‍റെ കഥയൊരുക്കിയിരിക്കുന്നത്. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ചാവറ ഫിലിംസ്, ന്യൂസ്പേപ്പർ ബോയ് എന്നീ ബാനറുകളിലാണ് സിനിമയുടെ നിർമ്മാണം. ഗ്രീൻ റൂം ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. സീ5 സിനിമയ്ക്കാണ് സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ്. സീ കേരളത്തിനാണ് സാറ്റ്ലൈറ്റ് റൈറ്റ്സ്. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കിനാണ്.
ഛായാഗ്രഹണം ഷിനോസ്, എഡിറ്റിംഗ് ബിനു നെപ്പോളിയൻ, ഗാനരചന സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സംഗീതം ഷാൻ റഹ്മാൻ, ആർട്ട് ഡയറക്ടർ രാജേഷ് പി വേലായുധൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സ് വിഷ്ണു സുജതൻ, മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...