Connect with us

കേരളം പ്രളയ ദുരിതത്തിൽ – റിലീസ് മാറ്റി വച്ച് മലയാള സിനിമകൾ

Malayalam Breaking News

കേരളം പ്രളയ ദുരിതത്തിൽ – റിലീസ് മാറ്റി വച്ച് മലയാള സിനിമകൾ

കേരളം പ്രളയ ദുരിതത്തിൽ – റിലീസ് മാറ്റി വച്ച് മലയാള സിനിമകൾ

കേരളം പ്രളയ ദുരിതത്തിൽ – റിലീസ് മാറ്റി വച്ച് മലയാള സിനിമകൾ

ജനങ്ങൾ പ്രതിസന്ധിയിൽ വലയുന്ന സമയത്ത് മലയാള സിനിമകളുടെ റിലീസ് മാറ്റി വച്ചു .
‘കായംകുളം കൊച്ചുണ്ണി’, ‘പടയോട്ടം’ എന്നീ ചിത്രങ്ങളുടെ റിലീസ് ആണ് മാറ്റിവച്ചത്.
ഓഗസ്റ്റ് 17ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രങ്ങളാണ് രണ്ടും. പുതിയ റിലീസ് തീയതി പിന്നീട് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. ചിത്രത്തില്‍ മോഹന്‍ലാലും ഒരു മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. കൊച്ചുണ്ണിയുടെ സുഹൃത്തായ ഇത്തിക്കരപ്പക്കിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. എസ്ര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച പ്രിയാ ആനന്ദാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ആദ്യമായി നിവിന്‍ പോളി അഭിനയിക്കുന്ന ചരിത്ര സിനിമ കൂടിയാണിത്. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ബിജു മേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ‘പടയോട്ട’മാണ് ഈയാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന മറ്റൊരു ചിത്രം. ഹാസ്യത്തിനും ആക്ഷനും പ്രാധാന്യം നല്‍കിയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരവും പരിസരപ്രദേശങ്ങളുമാണ്.

release date of malayalam movies postponed due to flood in kerala

More in Malayalam Breaking News

Trending

Recent

To Top