ഒരു മാനവരാശിക്ക് മൂന്ന് ദൈവങ്ങളോ?, മനുഷ്യര്‍ക്കെല്ലാം ഒരു ദൈവമാണെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു; ബൈജു
Published on

മലയാള സിനിമ ലോകത്തിന് ഒഴിച്ചു മാറ്റാൻ പറ്റാത്ത താരങ്ങളുടെ പട്ടികയിൽ വളരെ പ്രാധാന്യമുള്ള ഒരു നടനാണ് ബൈജു. വർഷങ്ങളായി സിനിമാ മേഖലയിൽ സജീവമായി നിൽക്കുന്ന ബൈജു സിനിമ മേഖലയിലേക്ക് ബാല താരമായി ആയിരുന്നു രംഗ പ്രവേശനം ചെയ്തത്. അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്ത കൊണ്ടു വരാൻ എന്നും ബൈജു ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന് സിനിമയിലെ അവസരങ്ങളും കുറഞ്ഞിട്ടില്ല. അടുത്തിടെ ഒരു ഓണ്‍ലൈന്‍ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ബൈജു നടത്തിയ പ്രസ്താവനകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
വിശ്വാസിയാണോ എന്ന ചോദ്യത്തിന് ബൈജു നല്കിയ മറുപടിയാണ് വൈറലാകുന്നത്. ‘ഞാന്‍ ചോദിക്കട്ടെ, ഒരു മാനവരാശിക്ക് മൂന്ന് ദൈവങ്ങളോ. ദൈവം എന്ന് പറയുന്നത് ഒരാളെ പാടുള്ളൂ. മനുഷ്യര്‍ക്കെല്ലാം ഒരു ദൈവമാണെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു. ഒരു വിഭാഗത്തിന് ഒരു ദൈവം. വേറെ വിഭാഗത്തിന് വേറെ ദൈവം. അല്ലാത്ത വിഭാഗത്തിന് വേറെ കുറേ ദൈവങ്ങള്‍. ഇത് എന്ത് ദൈവങ്ങളാണ്. എവിടെ തിരിഞ്ഞാലും ദൈവങ്ങളോ” – ബൈജു സന്തോഷ് പറയുന്നു.
താന്‍ ദൂര്ത്തില്ലാത്ത വ്യക്തിയായതോണ്ടാണ് ജീവിതത്തില്‍ പിടിച്ചുനില്‍ക്കുന്നത്. ആര്‍ക്ക് വേണ്ടിയും ആരും ഉണ്ടാകില്ല എന്നത് ഇപ്പോള്‍ തത്വമായി മാറിയിരിക്കുകയാണ്. ചിരിച്ച് കാണിക്കുന്നവര്‍ എല്ലാവരും സുഹൃത്തുക്കള്‍ അല്ല. എനിക്കുണ്ടായ പോലെ സുഹൃത്തുക്കള്‍ മലയാള സിനിമയില്‍ ആരും ഉണ്ടായിരുന്നില്ല. എല്ലാ ക്ലാസിലും സൌഹൃദം ഉണ്ടായിരുന്നു. എന്നാല്‍ എന്നെ സഹായിക്കാന്‍ ഞാന്‍ ഒരാളോടും പറഞ്ഞിട്ടില്ല.
അടുത്തിടെ പ്രിയ ദര്‍ശന്റെ കൊറോണ പേപ്പേര്‍സ് എന്ന ചിത്രത്തിനായി എന്റെ ഏഴു ദിവസത്തെ ഡേറ്റ് വാങ്ങി എന്നാല്‍ അത് വന്നപ്പോള്‍ ഞാന്‍ അതില്‍ ഇല്ല. അതിന്റെ കാരണം ഞാന്‍ ചോദിച്ചില്ല. അത് ചോദിക്കേണ്ട ആവശ്യമില്ല. അത് വലിയ കാര്യമില്ല, അവരുടെ തീരുമാനങ്ങളാണ്. നമ്മളെപ്പോലെ ആയിരിക്കണം എല്ലാവരും എന്ന് ചിന്തിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത് – കാന്‍ മീഡിയ ചാനലിന് നല്കിയ അഭിമുഖത്തില്‍ ബൈജു സന്തോഷ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...