
Malayalam Breaking News
നടൻ ബാല ആശുപത്രിയിൽ, അതീവ ഗുരുതരം, ആ റിപ്പോർട്ട് അല്പസമയത്തിനകം
നടൻ ബാല ആശുപത്രിയിൽ, അതീവ ഗുരുതരം, ആ റിപ്പോർട്ട് അല്പസമയത്തിനകം
Published on

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. ഷഫീക്കിന്റെ സന്തോഷത്തിലൂടെയായി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ബാലയും എലിസബത്തും. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്
ഇപ്പോഴിതാ ബാല ആശുപത്രിയിലാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ, ഹൃദയ സംബന്ധമായ അസുഖത്തിനാണ് താരത്തെ ചികിത്സിക്കുന്നതെന്നും റിപ്പോർട്ട്. താരമിപ്പോൾ അബോധാവസ്ഥയിലാണെന്നും എല്ലാവരുടേയും പ്രാർഥനകൾ വേണമെന്നും ബാലയുടെ സുഹൃത്തും സോഷ്യൽമീഡിയ താരവുമായ സൂരജ് പാലക്കാരൻ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയിൽ പറയുന്നു. അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
നിലവിൽ ഐസിയുവില്‍ ചികിത്സയിലാണ് താരം. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയിരുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തും. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.
നടി മോളി കണ്ണമാലി ഉൾപ്പെടെ നിരവധിപ്പേർക്ക് ചികിത്സയ്ക്കുൾപ്പെടെ ബാല സഹായം നൽകിയതിന്റെ വീഡിയോ വൈറലായിരുന്നു. ബാലക്ക് കുറച്ച് ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു എന്നും വിവരമുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ ബാലയുടെ രൂപമാറ്റം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരാധകർ ഏറെ ചർച്ച ചെയ്തിരുന്നു.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...