
News
വിജയുടെ ‘വേലായുധ’ത്തിന് രണ്ടാം ഭാഗം വരുന്നു…; ആകാംക്ഷയോടെ പ്രേക്ഷകര്‍
വിജയുടെ ‘വേലായുധ’ത്തിന് രണ്ടാം ഭാഗം വരുന്നു…; ആകാംക്ഷയോടെ പ്രേക്ഷകര്‍
Published on

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. 2011ല്‍ തിയേറ്ററുകളിലെത്തിയ വിജയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘വേലായുധം’ കാണാത്തവര്‍ വളരെ കുറവായിരിക്കും. മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്കുന്ന ഒരു വാര്‍ത്തയാണ് പുറത്തെത്തുന്നത്.
ഈ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആ വര്‍ഷത്തെ മികച്ച കളക്ഷന്‍ ലഭിച്ച തമിഴ് സിനിമകളില്‍ ഒന്നായിരുന്നു ‘വേലായുധം’. തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന ഖ്യാതിയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു.
വേലായുധം 2011 ഒക്ടോബര്‍ 26ന് ദീപാവലി ദിനത്തില്‍ റിലീസ് ചെയ്യുകയും ‘റാ വണ്‍’, ‘ഏഴാം അറിവ്’ എന്നീ ചിത്രങ്ങളുമായി കടുത്ത മത്സരം നടത്തുകയും ചെയ്തിരുന്നു. ലോകമെമ്പാടും 820ലധികം പ്രിന്റുകളോടെയാണ് ചിത്രം റിലീസ് ചെയ്തത്.
കര്‍ണാടകയില്‍ നൂറോളം തിയേറ്ററുകളിലും കേരളത്തില്‍ 120 തിയേറ്ററുകളിലും റിലീസ് ചെയ്തു. മോഹന്‍ രാജ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം ആസ്കാര് ഫിലിംസിന്റെ ബാനറില്‍ വി രവിചന്ദ്രന്‍ ആണ് നിര്‍മ്മിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് വിജയ് ആന്റണി ആയിരുന്നു.
ജെനീലിയ ഡിസൂസ, ഹന്‍സിക മൊട്വാനി, സന്താനം, ശരണ്യ മോഹന്‍, സൂരി, അഭിമന്യു സിംഗ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം വിജയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...