News
അവള് നിങ്ങളുടെ കാമുകിയാകാം, പക്ഷെ അവളോട് മാപ്പ് പറയൂ; കാമുകിയെ നടുറോഡിൽ വെച്ച് തല്ലിയ കാമുകനെതിരെ തെലുങ്ക് നടൻ
അവള് നിങ്ങളുടെ കാമുകിയാകാം, പക്ഷെ അവളോട് മാപ്പ് പറയൂ; കാമുകിയെ നടുറോഡിൽ വെച്ച് തല്ലിയ കാമുകനെതിരെ തെലുങ്ക് നടൻ
Published on
കാമുകിയെ തല്ലിയ യുവാവിനെ തടഞ്ഞു നിര്‍ത്തി നടൻ നാഗ ശൗര്യ. ഹൈദരാബാദിലെ തിരക്കുള്ള റോഡില്‍ വെച്ച് യുവാവ് യുവതിയെ തല്ലിയപ്പോള്‍ നടന് രക്ഷകനായി എത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു.
യുവാവിന്റെ കൈയില്‍ പിടിച്ച് മാപ്പ് പറയാന്‍ ആവശ്യപ്പെടുന്ന നാഗ ശൗര്യയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. യുവതിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ കാമുകിയാണ് ഇത് എന്നാണ് യുവാവ് പറയുന്നത്.
ഇതോടെ എന്തിനാണ് യുവതിയെ വഴിയില്‍ വച്ച് അടിച്ചതെന്ന് ശൗര്യ യുവാവിനോട് ചോദിക്കുകയായിരുന്നു. ‘അവള് നിങ്ങളുടെ കാമുകിയാകാം, അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഇതുപോലെ മോശമായി പെരുമാറാന്‍ കഴിയുമെന്നല്ല. അവളോട് മാപ്പ് പറയൂ’ എന്നാണ് നാഗ ശൗര്യ പറയുന്നത്.
ഇത് കണ്ടു നിന്നവരും യുവാവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ട്വിറ്ററില്‍ വൈറലായ വീഡിയോയുടെ കമന്റ് ബോക്സില്‍ നിരവധി പേരാണ് നാഗ ശൗര്യയുടെ ഇടപെടലിനെ പ്രശംസിക്കുന്നത്. എന്നാല്‍ ഇത് പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമാണെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.
ഒരുകാലത്ത് മലയാളികള്‍ക്കേറെ ഇഷ്ടപ്പെട്ട താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വിവാഹ ശേഷം മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും മാറി നിന്നു....
മലയാളം ടിവിയിലെ ഏറ്റവും പ്രിയപ്പെട്ട ഷോകളിലൊന്നായിരുന്നു ‘ഹലോ കുട്ടിച്ചാത്തന്’. കുട്ടപ്പായി എന്ന കുട്ടിച്ചാത്തന്റെയും നാല് സുഹൃത്തുക്കളുടെയും കഥയാണ് ‘ഹലോ കുട്ടിച്ചാത്തന്’ പറഞ്ഞത്....
‘ജന ഗണ മന’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രമായിരുന്നു ‘മലയാളി...
രജനിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് കൂലി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് ടീസറില്‍ അനുവാദം ഇല്ലാതെ...
മേയറെ അധിക്ഷേപിച്ച കെഎസ്ആര്‍ടിസി െ്രെഡവര്‍ യദുവിനെതിരായ നടി റോഷ്ന ആന്‍ റോയിയുടെ ആരോപണത്തില്‍ ബസ് ഓടിച്ചത് യദു തന്നെയെന്ന് സ്ഥിരീകരണം. ജൂണ്‍...