കേരളത്തില്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് സുരക്ഷാഭടന്മാര് ഉണ്ടായിരുന്നില്ല… രാഹുലിന്റെ പ്രവൃത്തി കണ്ട് അന്ധാളിച്ച് പ്രവര്‍ത്തകര്‍; വീഡിയോ വൈറല്‍
പ്രളയം മുക്കിയ കേരളത്തിന്റെ നേര്‍ക്കാഴ്ച്ച കാണാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു. കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ചെങ്ങന്നൂര്‍, പാണ്ടനാട് തുടങ്ങീ നിരവധി പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അദ്ദേഹം നേരിട്ടെത്തി ദുരന്തബാധിതരെ ആശ്വസിപ്പിച്ചു മടങ്ങി.
രാഹുല്‍ ഗാന്ധിക്ക് വന്‍ സുരക്ഷ എര്‍പ്പെടുത്തിയിരുന്നെങ്കിലും ഇന്ന് രാവിലെ കേരളത്തിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് സാധരണ ഗതിയില്‍ കാണാറുള്ള സുരക്ഷഭടന്മാര്‍ ഉണ്ടായിരുന്നില്ല. വിഎം സുധീരന്, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങീ പ്രമുഖ നേതാക്കളെല്ലാം അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സൗഹൃദപരമായാണ് രാഹുലും കേരളാ നേതാക്കളുമായുള്ള ഇടപെടല്‍. തന്നെ സ്വീകരിക്കാനെത്തിയ നേതാക്കളെ തന്റെ കാറിലേക്ക് വിളിച്ചു കയറ്റിയ രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയെ കാറിലേക്ക് കൈപിടിച്ചു കയറ്റിയ ശേഷമാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ടത്.
യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ റോഡിലിറങ്ങി അഭിവാദ്യം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സമുഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റോഡരികില്‍ രാഹുലിനെ അഭിവാദ്യം ചെയ്യാന്‍ കാത്തിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് അദ്ദേഹം അപ്രതീക്ഷിതമായി കടന്നു ചെല്ലുകയായിരുന്നു. അദ്ദേഹത്തിന് സുരക്ഷ നല്‍കാനായി പുറപ്പെട്ട പൊലീസ് വാഹനം മുമ്പില്‍ പോയെങ്കിലും അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം രാഹുല്‍ യാത്ര ചെയ്ത വാഹനം നിര്‍ത്തി. ഉടന്‍ തന്നെ അദ്ദേഹം റോഡിലിറങ്ങി പ്രവര്‍ത്തകരോട് സംസാരിച്ചു.
രാഹുലിന്റെ പ്രവൃത്തി കണ്ട് പ്രവര്‍ത്തകര്‍ പോലും അന്ധാളിച്ച് പോയി. റോഡില്‍ ഇറങ്ങിയ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ചുറ്റും നിന്നു. പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് രാഹുല്‍ ഗാന്ധി തിരികെ വാഹനത്തില്‍ കയറിയത്. തിരുവനന്തപുരത്തു നിന്ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എത്തിയ രാഹുല്‍ ഗാന്ധി 20 മിനുറ്റോളം ക്യാംപില്‍ ചെലവഴിച്ചു. ദുരന്തബാധിതരുടെ ആവലാതികള്‍ അവരില്‍ നിന്ന് നേരില്‍ കണ്ട അദ്ദേഹം അവരെ ആശ്വസിപ്പിച്ച ശേഷം ചെങ്ങന്നൂര്‍ എന്‍ജിനിയറിംഗ് കോളേജിലെ ക്യാംപിലേക്ക് പോയി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...