
News
മലയാളം ടിവി സീരിയലുകള്‍ക്കും സെന്‍സറിങ് വേണം; ഗൗതമി നായര്‍
മലയാളം ടിവി സീരിയലുകള്‍ക്കും സെന്‍സറിങ് വേണം; ഗൗതമി നായര്‍

മലയാളം ടിവി സീരിയലുകള്‍ക്കും സെന്‍സറിങ് വേണമെന്ന് നടി ഗൗതമി നായര്‍. സീരിയലുകള്‍ കുട്ടികളെ സ്വാധീനിക്കുമെന്നും ഗൗതമി പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
ചില ടിവി സീരിയലുകളും ആളുകളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡുണ്ട്. എന്നാല്‍ അത് ടിവി സീരിയലുകള്‍ക്ക് ഇല്ല. ഒട്ടനവധി വിഷയങ്ങള്‍ സമൂഹത്തിലുണ്ട്.
എന്നിട്ടും എന്തിനാണ് ടിവി സീരിയലുകള്‍ എപ്പോഴും പെണ്ണിന്റെ നിറം, വിവാഹശേഷമുള്ള ബന്ധങ്ങള്‍ എന്നിവയെ മാത്രം അടിസ്ഥാനപ്പെടുത്തി ചിത്രീകരിക്കുന്നത്. ഇതെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ടോക്സിക്കാണ്.
ഞാനും ഇന്റര്‍നാഷണല്‍ ടിവി സീരിയലുകള്‍ കാണാറുണ്ട്. പക്ഷെ ഇവിടുത്തെ സീരിയലുകളുടെ കണ്ടന്റ് കുറച്ച് കൂടി മെച്ചപ്പെടേണ്ടതുണ്ട്. മുതിര്‍ന്നവര്‍ കാണുമ്പോള്‍ കുട്ടികളും സീരിയലുകള്‍ കാണാനും അത് അവരെ സ്വാധീനിക്കാനും കാരണമാകും’ എന്നും ഗൗതമി വ്യക്തമാക്കി.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...