News
പെര്‍ഫക്റ്റായ ഗംഭീര കോമ്പിനേഷന്‍; ആവേശത്തില്‍ വിമാന കമ്പനിയും, വൈറലായി ചിത്രം
പെര്‍ഫക്റ്റായ ഗംഭീര കോമ്പിനേഷന്‍; ആവേശത്തില്‍ വിമാന കമ്പനിയും, വൈറലായി ചിത്രം
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന വിജയ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തൃഷയാണ് വിജയ്‌യുടെ നായികയായി എത്തുന്നത് എന്ന വാര്‍ത്തയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ലിയോ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വിജയ്‌യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. വിജയ്‌യുടെയും തൃഷയും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നതിന്റെ ആവേശം പങ്കുവെയ്ക്കുകയാണ് വിമാനക്കമ്പനിയായ സപൈസ്‌ജെറ്റും.
പെര്‍ഫക്റ്റായ ഗംഭീര കോമ്പിനേഷന്‍ എന്നാണ് വിമാനക്കമ്പനി ട്വീറ്റ് ചെയതിരിക്കുന്നത്. വിജയയുടെയും തൃഷയുടെയും യാത്രയില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് എന്നും ട്വീറ്റില്‍ പറയുന്നു. വിജയയും തൃഷയും വിമാനത്തില്‍ ഒന്നിച്ചുള്ള ഫോട്ടോയും സപൈസ്‌ജെറ്റ് പങ്കുവെച്ചിട്ടുണ്ട്. ‘കുരുവി’ എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചത്.
വംശി പൈഡിപ്പള്ളി സംവിധാനം ചെയത ചിത്രമായ ‘വാരിസാ’ണ് വിജയയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് ‘വാരിസി’ന്.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ ശരതകുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.
എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്‌ബോക്‌സ് റിലീസിന് മുന്നേ വന്‍ ഹിറ്റായിരുന്നു. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്‌ചേഴസ് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എയസ് എന്നിവര്‍ ചേര്‍ന്നാണ് കേരളത്തില്‍ വിജയയുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.