
Actor
ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയുമായി വിവാഹനിശ്ചയം കഴിഞ്ഞു?!; വ്യക്തത വരുത്തി ചിമ്പുവിന്റെ ഓഫീസ്
ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയുമായി വിവാഹനിശ്ചയം കഴിഞ്ഞു?!; വ്യക്തത വരുത്തി ചിമ്പുവിന്റെ ഓഫീസ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ് നടന് ചിമ്പു വിവാഹിതനായി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയുമാണ് ചിമ്പുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത് എന്നായിരുന്നു പ്രചാരണം. ഇതില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ചിമ്പുവിന്റെ ഓഫീസ്.
വാര്‍ത്ത നിഷേധിക്കുകയാണെന്നും യാതൊരു സത്യവുമില്ല എന്നും ചിമ്പുവിന്റെ മീഡിയ മാനേജര്‍ ഹരിഹരന് ഗജേന്ദ്രന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചിമ്പു ഒരു ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്ത ഞങ്ങള്‍ നിഷേധിക്കുകയാണ്. അതില്‍ ഒരു സത്യവുമില്ല. വിവാഹം പോലുള്ള വ്യക്തിപരമായ വിഷയങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ ഞങ്ങളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നു.
വിവാഹം സംബന്ധിച്ച് എന്തെങ്കിലും സന്തോഷ വാര്‍ത്ത ഉണ്ടെങ്കില്‍ ആദ്യം വിളിച്ചറിയിക്കുക ഞങ്ങളുടെ മാധ്യമസുഹൃത്തുക്കളെയാണെന്നും ചിമ്പുവിന്റെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ചിമ്പുവിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം ‘പത്ത് തല’യാണ്. ഒബേലി എന്‍ കൃഷ്!ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്തു തല’യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഒബേലി എന്‍ കൃഷ്!ണ തന്നെ തിരക്കഥയും എഴുതുകയും എ ആര് റഹ്!മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്!സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു.
ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ െ്രെപം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട് വന്നിരുന്നു. അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന് എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തിനായി എ ആര് റഹ്!മാന്‍ സ്വന്തം സംഗീതത്തില്‍ ആലപിച്ച ഗാനത്തിന്റെ വീഡിയോയാണ് അടുത്തിടെ പുറത്തുവിട്ടിരുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഈ...