
Actor
‘എന്റെ പിഴ, എന്റെ വലിയ പിഴ’; മുമ്പ് സുരേഷ് ഗോപിയെ പിന്തുണച്ചത് തെറ്റായി പോയി; എന്‍ എസ് മാധവന്
‘എന്റെ പിഴ, എന്റെ വലിയ പിഴ’; മുമ്പ് സുരേഷ് ഗോപിയെ പിന്തുണച്ചത് തെറ്റായി പോയി; എന്‍ എസ് മാധവന്

കഴിഞ്ഞ ദിവസമായിരുന്നു അവിശ്വാസികളുടെ സര്‍വ്വനാശത്തിനായി ശ്രീകോവിലിന്റെ മുമ്പില്‍ നിന്ന് പ്രാര്‍ത്ഥിക്കുമെന്ന് നടനും എംപിയുമായ സുരേഷ് ഗോപിയുടെ പ്രസ്താവന ഏറെ വിാദങ്ങള്‍ക്ക് വഴിതെളിച്ചത്. എന്നാല്‍ ഇപ്പോഴിതാ സുരേഷ് ഗോപിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന് എന്‍ എസ് മാധവന്.
മുമ്പ് സുരേഷ് ഗോപിയെ പിന്തുണച്ചത് തെറ്റായി പോയെന്ന് ഏറ്റുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ‘എന്റെ പിഴ, എന്റെ വലിയ പിഴ’ എന്ന തലക്കെട്ടോടെ പഴയ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് അദ്ദേഹം രംഗത്തെത്തിയത്.
2021ലെ ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിന് പിന്തുണയുമായെത്തിയ സുരേഷ് ഗോപിയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു എന്‍ എസ് മാധവന്റെ പഴയ ട്വീറ്റ്.
‘സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് എതിരാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. രാഷ്ട്രീയമൊഴികെ അദ്ദേഹത്തെ സംബന്ധിച്ചുള്ളെതല്ലാം നല്ലതാണ്. അദ്ദേഹത്തിന്റെ മനുഷ്യത്വം എന്നത് തിളക്കമുള്ളതാണ്. ഇപ്പോള്‍ തന്നെ നോക്കൂ, അദ്ദേഹമല്ലാതെ മറ്റൊരു സൂപ്പര്‍ താരവും പൃഥ്വിരാജിന് പിന്തുണയുമായി എത്തിയിട്ടില്ല. അതും സ്വന്തം പാര്‍ട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്കുന്ന സാഹചര്യത്തില്‍’ എന്നായിരുന്നു ട്വീറ്റ്.
ബിജെപിയുടെ വിഷമയമായ അന്തരീക്ഷത്തില്‍ അദ്ദേഹത്തിന് അധികകാലം നിലനില്ക്കാനാകുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു. ഈ ട്വീറ്റ് പങ്കുവെച്ചാണ് തനിക്ക് തെറ്റ് സംഭവിച്ചുവെന്ന് അദ്ദേഹം തുറന്ന് പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ലോകത്തുള്ള അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്നും അവരുടെ സര്‍വ്വ നാശത്തിനായി ശ്രീകോവിലിന്റെ മുമ്പില്‍ നിന്ന് പ്രാര്‍ത്ഥിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞത്. തന്റെ മതത്തേയും അതപോലെ മറ്റു മതങ്ങളേയും സ്നേഹിക്കുന്നുണ്ട്. ഭക്തിയെ നിന്ദിക്കുന്നവരെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു പരാമര്‍ശം. സുരേഷ് ഗോപിയുടെ നിലപാട് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ ആൻസൻ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ വച്ച് നടന്ന ലളിതമായ ചടങ്ങ് പ്രകാരമായിരുന്നു വിവാഹം. അടുത്ത...