‘കറുപ്പിനെ നിങ്ങള്‍ ഭയപ്പെടുന്നുണ്ടെങ്കില്‍…നിങ്ങള്‍ എത്ര വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചാലും…നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം; ഹരീഷ് പേരടി

മുഖ്യമന്ത്രി പങ്കെടുത്ത കോഴിക്കോട് മീഞ്ചന്ത ആര്‍ട്ട്സ് കോളേജിലെ പരിപാടിയിൽ കറുത്ത വസ്ത്രം ഒഴിവാക്കാന്‍ കോളേജ് അധികൃതര്‍ നിര്‍ദ്ദേശം നൽകിയിരുന്നു. കറുത്ത വസ്ത്രവും മാസ്കും ധരിച്ചു കൊണ്ട് പരിപാടിക്ക് എത്തരുതെന്നാണ് കോളേജ് പ്രിന്‍സിപ്പള്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്കി. എന്നാല്‍ കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് പൊലീസ് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നത്.
കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി നടന് ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുന്നു
കറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കില്‍ എത്ര വെളുത്ത വസ്ത്രം ധരിച്ചാലും നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആയിരിക്കുമെന്ന് പേരടി പറയുന്നു. ഫെയ്സ്ബുക്കിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.
‘കറുപ്പിനെ നിങ്ങള്‍ ഭയപ്പെടുന്നുണ്ടെങ്കില്‍…നിങ്ങള്‍ എത്ര വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചാലും…നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം…’, എന്നാണ് ഹരീഷ് പേരടി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം?ഗത്തെത്തിയത്.
ദാസേട്ടന്റെ സൈക്കിള്‍ എന്ന സിനിമയാണ് ഹരീഷ് പേരടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. അഖില്‍ കാവുങ്കല്‍ ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും. ഹരീഷ് പേരടിക്കൊപ്പം ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവരും നിര്‍മാണത്തില്‍ പങ്കാളികളാണ്. രാഹുല്‍ സി വിമലയാണ് ഛായാഗ്രാഹണം. നൗഫല്‍ പുനത്തിലാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍.
അച്ഛൻ ഹരിശ്രീ അശോകന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുകയായിരുന്നു അർജുൻ അശോകൻ. നായകനായും സഹനടനയുമൊക്കെ മലയാള സിനിമയിൽ തിളങ്ങി നിന്നു. താരപുത്രന്...
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഭീമന് രഘു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന പുരസ്കാരദാന ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് എഴുന്നേറ്റ് നിന്ന്...