ബിഗ് ബോസിനകത്തുവച്ച് അവർ പറഞ്ഞ ആഗ്രഹം ഇച്ചിരി വൈകിയെങ്കിലും അതങ്ങ് സാധിച്ചു കൊടുത്തും ; അഖിൽ

ബിഗ് ബോസ് നാലാം സീസണിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു സുചിത്ര, കുട്ടി അഖിൽ, സൂരജ് എന്നിവർ. സുഖിൽ എന്നാണ് ഈ മൂന്നംഗ സംഘത്തിന് ബിഗ് ബോസ് പ്രേക്ഷകർ നൽകിയ പേര്. ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷവും പരസ്പരമുള്ള സൗഹൃദം തുടരുകയാണ് ഈ കൂട്ടുകാർ.ഷോയില്‍ മികച്ച രീതിയില്‍ മത്സരിച്ച അഖിലിന് വലിയ ആരാധക നിരയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും വിമർശകർ വളരെ കുറവായിരുന്നു.
ഷോയില്‍ 70 ദിവസം പൂർത്തിയാക്കിയതിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിശേഷം കാക്കിപ്പട എന്ന സിനിമയാണ്. നാലാം സീസണില്‍ പലതരം സൗഹൃദ ഗ്രൂപ്പുകളും ഉണ്ടായിരുന്നു. അതില്‍ പുറത്ത് വന്നതിന് ശേഷം ഇപ്പോഴും അതേ സൗഹൃദം നിലനിര്‍ത്തുന്നത് സുചിത്രയും അഖിലും സൂരജും ചേര്‍ന്നുള്ള കോംബോയാണ്. എല്ലാ കാലത്തും സുഹൃത്തുക്കളായിരിക്കുമെന്ന് പറഞ്ഞ ബാക്കി പലരും ശത്രുക്കളെ പോലെ അടിച്ച് പിരിഞ്ഞതാണ് കണ്ടത്.
ബിഗ് ബോസിലായിരിക്കുമ്പോള്‍ തന്റെ സുഹൃത്തുക്കള്‍ പറഞ്ഞ ആഗ്രഹം സാധിച്ച് കൊടുത്തുവെന്ന് പറഞ്ഞാണ് അഖില്‍ വന്നിരിക്കുന്നത്. സീരിയല്‍ നടി സുചിത്രയ്ക്കും സൂരജ് തേലക്കാടിനുമൊപ്പം മൂകാംബിക ക്ഷേത്രത്തിന് മുന്നില്‍ നിന്നുള്ള ഫോട്ടോയാണ് അഖില്‍ പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസിനുള്ളില്‍ വച്ച് രണ്ടുപേരും എന്നോട് ഒരു ആഗ്രഹം പറഞ്ഞു. ഇച്ചിരി വൈകിയെങ്കിലും അതങ്ങ് സാധിച്ചു കൊടുത്തു. മൂന്നുപേരും ഒരുമിച്ച് അമ്മയുടെ മുന്നില്‍ പോയി. മൂകാംബിക നടയില്‍ നിന്നും മൂന്നു പേരും ഒരുമിച്ചുള്ള ആദ്യ ചിത്രം’, എന്നും പറഞ്ഞ് കൊണ്ടാണ് അഖില്‍ ഫോട്ടോ പങ്കുവെച്ചത്. എന്നാല്‍ ചിത്രം കണ്ടതോട് കൂടി താരങ്ങളുടെ വിവാഹമായിരുന്നോ എന്നതടക്കം നിരവധി ചോദ്യങ്ങളും എത്തിയിരിക്കുകയാണ്.
സത്യത്തില്‍ ഏറ്റവും അടുത്ത നല്ല സുഹൃത്തുക്കളാണ് അഖിലും സുചിത്രയും. ഇവരുടെ കൂടെ സൂരജും കൂടി ചേര്‍ന്ന് നല്ലൊരു സൗഹൃദവലയം തന്നെ കാത്തുസൂക്ഷിക്കുകയാണ് മൂവരും. തങ്ങളെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളിലൊന്നും യാതൊരു സത്യവുമില്ലെന്ന് താരങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കി കഴിഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....