എനിക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത പ്രശ്നമില്ലെന്ന് കാണിച്ച് ദിലീപ് ഹൈക്കോടതിയില്‍ പരാതി കൊടുത്തു; മൊഴിമാറ്റിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുവെന്ന് ബാലചന്ദ്രകുമാര്‍
എനിക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത പ്രശ്നമില്ലെന്ന് കാണിച്ച് ദിലീപ് ഹൈക്കോടതിയില്‍ പരാതി കൊടുത്തു; മൊഴിമാറ്റിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുവെന്ന് ബാലചന്ദ്രകുമാര്‍
എനിക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത പ്രശ്നമില്ലെന്ന് കാണിച്ച് ദിലീപ് ഹൈക്കോടതിയില്‍ പരാതി കൊടുത്തു; മൊഴിമാറ്റിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുവെന്ന് ബാലചന്ദ്രകുമാര്‍
നടി ആക്രമിക്കപ്പെട്ട കേസിലെ അതിനിര്‍ണായക ദിവസങ്ങള്‍ കടന്ന് പോകവെയാണ് കേസിലെ സുപ്രധാന സാക്ഷിയായ ബാലചന്ദ്രകുമാര്‍ ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരത്താണ് അദ്ദേഹത്തിന്റെ ചികിത്സ നടക്കുന്നത്. രണ്ട് വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാര്‍ ഡയാലിസിസ് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും തിരുവനന്തപുരത്തേയ്ക്ക് വിസ്താരം മാറ്റണം എന്നും അപേക്ഷിച്ച് ബാലചന്ദ്രകുമാര്‍ വിചാരണ കോടതിയില്‍ നല്‍കിയിരുന്നു.
വിചാരണ കോടതിയില്‍ നിന്നും അനുകൂല ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും ഹൈക്കോടതി ഉത്തരവ് ഇക്കാര്യത്തില്‍ വരേണ്ടതുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം വിസ്താരം മാറ്റുന്നതിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചെന്നാണ് റിയന്‍ കഴിഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. പൊളിറ്റിക്സ് കേരള എന്ന യുട്യൂബ് ചാനലിനോടായാിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
‘ബാലചന്ദ്രകുമാറിന്റെ ശബ്ദം നഷ്ടപ്പെട്ടു, ഇനി സംസാരിക്കാനാകില്ലെന്ന് ദിലീപ് അനുകൂലികള്‍ പ്രചരിപ്പിച്ചത് കൊണ്ടാണ് മാധ്യമങ്ങള്‍ക്ക് ബൈറ്റ് കൊടുക്കാന്‍ തീരുമാനിച്ചത്. നമ്മുക്ക് പറയാനുള്ളത് പൂര്‍വ്വാധികം ശക്തിയോടെ തന്നെ പറയും. വിസ്താരം തിരുവനന്തപുരത്ത് വെച്ച് തന്നെയാകും നടക്കുക. പക്ഷേ ഹൈക്കോടതിയുടെ ഉത്തരവ് ഇതുവരെ വന്നിട്ടില്ല.
എനിക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത പ്രശ്നമില്ലെന്ന് കാണിച്ച് ദിലീപ് ഹൈക്കോടതിയില്‍ പരാതി കൊടുത്തുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷേ യാത്ര ചെയ്യാത്തതിന്റെ കാര്യം എന്റെ കഴുകത്തില് കത്തീഡ്രല്‍ എന്ന് പറഞ്ഞൊരു സാധനം വെച്ചിട്ടുണ്ട്. അത് കഴുത്തിലൂടെ ഹൃദയവുമായി ബന്ധപ്പെടുത്തിയിരിക്കുന്ന സാധനമാണ്. അതുകൊണ്ട് അണുബാധ ഏല്ക്കാതെ നോക്കേണ്ടതുണ്ട്. അതാണ് യാത്ര ഒഴിവാക്കേണ്ടത്.
മാത്രമല്ല രണ്ട് ദിവസം കൂടുമ്പോള്‍ തിരുവനന്തപുരത്ത് ഡയാലിസിസും ഉണ്ട്. മൂന്നാഴ്ച കൂടി കഴുത്തില്‍ കത്തീഡ്രല്‍ വെക്കേണ്ടതുമുണ്ട്. അതുകൊണ്ട് തന്നെ ഇതും വെച്ച് ഞാന്‍ കോടതിയില്‍ കൊച്ചിയിലേക്ക് പോകേണ്ട ആവശ്യമില്ല. ആ അവസ്ഥ ചൂണ്ടിക്കാണിച്ച് കൊണ്ട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ അംഗീകരിച്ചാല്‍ തിരുവനന്തപുരം ജില്ലാ കോടതിയിലായിരിക്കും വിസ്താരം.
ആരോഗ്യ സ്ഥിതി കുഴപ്പമില്ലെന്ന് പറയാം. ക്ഷീണമുണ്ട്. അണുബാധ സാധ്യത കൂടുതലാണ്. അതിനാല്‍ നന്നായി ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരക്കില്‍ അധികം പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. മൊഴിമാറ്റാനുള്ള ശ്രമങ്ങള്‍ ദിലീപിന്റെ ഭാഗത്ത് നിന്ന് കാലാകാലങ്ങളായി നടക്കുന്നുണ്ട്. എന്നാല്‍ പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല.
11 ദിവസത്തെ വിചാരണ മൂന്ന് ഘട്ടങ്ങളിലായി ഇപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനിയൊരു നാല് ദിവസം കൂടിയുണ്ട്. ദിലീപ് കൂടുതല്‍ ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നാല് ദിവസം ആക്കാന്‍ തീരുമാനമായെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നിരുന്നാലും നാല് ദിവസവും രാവിലെ ഡയാലിസ് പൂര്‍ത്തിയാക്കിയേ പോകാന്‍ സാധിക്കൂ. മഞ്ജു വാര്യരുടെ വിസ്താരം ഈ മാസം 16 ന് നടക്കുന്നുണ്ട്. അത് കഴിഞ്ഞ ശേഷമായിരിക്കും എന്റെ വിസ്താരം. തീയതി എപ്പോഴാണെന്ന് അറിയാന്‍ സാധിച്ചിട്ടില്ല.
ഈ മാസത്തോടെ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞേക്കുമെന്നാണ് കണക്കാക്കുന്നത്. എന്തായാലും മാര്‍ച്ച് കഴിയാന്‍ സാധ്യതയില്ല. സാക്ഷികളെ വിസ്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരേയും വിസ്തരിച്ച് കഴിഞ്ഞാല്‍ പിന്നെ അഭിഭാഷകര്‍ അവരുടെ വാദം പറയും.അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞാല്‍ വിധി പറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്’, എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
അതേസമയം, ബാലചന്ദ്രകുമാറിന് ദിലീപ് അനുകൂലികളില്‍ നിന്നും സൈബര്‍ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ മാത്രമല്ല നേരിട്ടും കൈയ്യേറ്റം ഉണ്ടായിരുന്നുവെന്നും ഇത് സംബന്ധിച്ച പരാതിയില്‍ ഇതുവരെ നടപടി ഉണ്ടായില്ലെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ബാലചന്ദ്രകുമാര്‍ പരാതി നല്‍കിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ വെളിപ്പെടുത്തല്‍ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി നില്‍ക്കുന്നതിനിടെ കഴിഞ്ഞ സപ്റ്റംബര്‍ 18 നായിരുന്നു സംഭവം. തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ പോകവെ നെയ്യാറ്റിന്‍കര നഗരസഭ സൂപ്രണ്ടും െ്രെഡവറും ചേര്‍ന്ന് തന്നെ ചീത്ത വിളിക്കുകയും കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
സര്‍ക്കാര്‍ വാഹനത്തിലായിരുന്നു ഇരുവരും എത്തിയിരുന്നു. തട്ടുകയടിയിലേക്ക് പോയപ്പോള്‍ ‘നീ ഞങ്ങളുടെ ദിലീപേട്ടന് പണികൊടുക്കും അല്ലേട’ എന്ന് ആക്രോശിച്ച് ഇരുവരും ചേര്‍ന്ന് ഷര്‍ട്ടിന്റെ കോളറില്‍ കുത്തി പിടിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നും ബാലചന്ദ്രകുമാറിന്റെ പരാതിയിലുണ്ട്. ഇരുവരും മദ്യപിച്ചിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...