നയൻതാര തരംഗം തീർത്തു, അടുത്ത സെലിബ്രിറ്റി ദമ്പതികളും വിവാഹ വീഡിയോ ഒ ടി ടി യ്ക്ക് വിറ്റു?
Published on

നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വിവാഹം പകിട്ടു ചോരാതെ നെറ്റ്ഫ്ളിക്സിൽ ഡോക്യുമെന്ററിയായി എത്തുമെന്നാണ് പറഞ്ഞത് . നെറ്റ്ഫ്ലിക്സിനു വേണ്ടി സംവിധായകൻ ഗൗതം മേനോനാണ് താരവിവാഹം സംവിധാനം ചെയ്തത്. എന്നാൽ ടീസർ വന്നു എന്നല്ലാതെ വീഡിയോ വന്നിരുന്നില്ല. രണ്ട് മാസം മുമ്പ് ഹൻസികയും തന്റെ വിവാഹം ഒടിടി ഡോക്യുമെന്റിയായി നൽകാൻ തീരുമാനിച്ചു. നെറ്റ്ഫ്ലിക്സിന് പകരം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ഹൻസികയുടെ വിവാഹവീഡിയോ നേടിയത്. ഫെബ്രുവരി 10 മുതൽ ‘ലൗവ് ശാദി ഡ്രാമ’ എന്ന പേരിൽ ഹോട്ട്സ്റ്റാർ ഡോക്യുമെന്റി റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇപ്പോൾ ഇതാ ഫെബ്രുവരി 7 ന് രാജസ്ഥാനിലെ ജയ്സാൽമീറിലെ സൂര്യഗഡ് കൊട്ടാരത്തിൽ വിവാഹിതരായ സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹ വീഡിയോ അവകാശം ഒ ടി ടി പ്ലാറ്റ്ഫോമിന് വിറ്റു എന്നാണ് റിപോർട്ടുകൾ. ആമസോൺ പ്രൈം വീഡിയോയ്ക്ക് ആണ് വിട്ടത് എന്നാണ് അറിയുന്നത്. സിദ്ധാർത്ഥിന്റെയും കിയാരയുടെയും വിവാഹിത്തിന് മുമ്പ് തന്നെ വിവാഹ വീഡിയോയുടെ അവകാശം പ്രൈം വീഡിയോയ്ക്ക് വിറ്റു എന്ന അഭ്യൂഹങ്ങൾ ഇന്റർനെറ്റിൽ വന്നിരുന്നു.
വിവാഹത്തിന് മുന്നോടിയായി, ആമസോൺ പ്രൈം വീഡിയോസിദ്ധാർത്ഥ് കിയാര ദമ്പതികളുടെ ഒരു ചിത്രം പങ്കിട്ടു, “കോട്ടകൾ അതിമനോഹരമാണ്… വെറുതെ പറഞ്ഞാൽ,” ഇതോടെയാണ് ഇവർ വിവാഹ വീഡിയോയുടെ അവകാശം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് വിറ്റുവെന്ന ഊഹാപോഹങ്ങൾക്ക് ശക്തമായത്.
വിവാഹിതരായ ശേഷം, സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും അവരുടെ വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ പാങ്ങിവച്ചിരുന്നു. ഒരു പിങ്ക് നിറത്തിലുള്ള മനീഷ് മൽഹോത്ര ലെഹങ്കയിൽ കിയാര ധരിച്ചിരുന്നത്. സിദ്ധാർത്ഥ് മെറ്റാലിക് ഗോൾഡൻ ഷെർവാണിയിൽ തിളങ്ങി. “ഇപ്പോൾ ഞങ്ങളുടെ സ്ഥിരമായ ബുക്കിംഗ് നടന്നു കഴിഞ്ഞു ” ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ അനുഗ്രഹവും സ്നേഹവും ഞങ്ങൾ തേടുന്നു,” അവർ പോസ്റ്റിന് അടിക്കുറിപ്പ് നൽകി.
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....