
Hollywood
ദൃശ്യം ഇനി ഇന്റര്‍നാക്ഷണല്‍ ലെവല്‍; ചിത്രം ഹോളിവുഡിലേയ്ക്ക്…
ദൃശ്യം ഇനി ഇന്റര്‍നാക്ഷണല്‍ ലെവല്‍; ചിത്രം ഹോളിവുഡിലേയ്ക്ക്…
Published on

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. ഈ ചിത്രത്തിന്റെ റീമേക്കുകള്‍ വലിയ വിജയമാണ് കരസ്ഥമാക്കിയത്. മലയാളത്തില്‍ വലിയ ഹിറ്റായ സിനിമ തമിഴിലേയ്ക്കും പിന്നീട് ഹിന്ദിയിലേയ്ക്കുമൊക്കെ റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ ആരാധകരെയും മലയാളികളെയും സന്തോഷിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരികയാണ്.
ദൃശ്യം സിനിമ ഹോളിവുഡില്‍ എത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം. ട്രേഡ് അനലസ്റ്റായ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമ ഹോളിവുഡിലും ചൈനീസിലും റീമേക്ക് ചെയ്യുമെന്നാണ് ട്വീറ്റ്. ഹോളിവുഡില്‍ കൂടാതെ, സിന്‍ഹള, ഫിലിപ്പീനോ, ഇന്തോനേഷ്യന്‍ ഭാഷകളിലും റീമേക്ക് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
തമിഴില്‍ കമല്‍ ഹാസനും ഹിന്ദിയില്‍ അജയ് ദേവഗണുമാണ് പ്രാധാന കഥാപാത്രത്തെ ആവതരിപ്പിച്ചത്. ഹിന്ദിയില്‍ ദൃശം രണ്ടാം ഭാഗത്തിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രം ബോക്സ് ഓഫീസിലും ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞു.
അതേസമയം ദൃശ്യം മൂന്നിനെ കുറിച്ചുള്ള ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. നല്ല ആശയം കിട്ടിയാല്‍ ദൃശ്യം 3 ചെയ്യുമെന്ന് സംവിധായകന് ജീത്തു ജോസഫ് അറിയിച്ചിരുന്നു. ഒന്ന് ആലോചിച്ചു നോക്കാന്‍ ആന്റണി പെരുമ്പാവൂര്‍ സൂചിപ്പിച്ചിരുന്നു എന്നും എന്നാല്‍ നിലവിലുള്ള സിനിമകളില്‍ നിന്നു ഉടന്‍ മാറാനാവില്ല എന്നതിനാല്‍ കാലതാമസമുണ്ടാകുമെന്നും ജീത്തു പറഞ്ഞിരുന്നു.
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...