
Malayalam
ലോകേഷ്-വിജയ് ചിത്രം ലിയോയില്‍ നിന്ന് തൃഷ പുറത്തേയ്ക്ക്…!; വെളിപ്പെടുത്തി നടിയുടെ അമ്മ
ലോകേഷ്-വിജയ് ചിത്രം ലിയോയില്‍ നിന്ന് തൃഷ പുറത്തേയ്ക്ക്…!; വെളിപ്പെടുത്തി നടിയുടെ അമ്മ

ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ലിയോ. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. നീണ്ട പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. എന്നാല്‍ ലിയോയില്‍ നിന്ന് തൃഷയെ ഒഴിവാക്കിയതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇത്തരം പ്രചാരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയുടെ അമ്മ. തൃഷ ഇപ്പോഴും കാശ്മീരില്‍ ലിയോയുടെ ചിത്രീകരണത്തിലാണെന്നാണ് അമ്മ ഉമാ കൃഷ്ണന് ഒരു തമിഴ് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞത്.
കേട്ടത് ശരിയല്ല എന്നും സിനിമയുടെ ചിത്രീകരണം തുടരുകയാണ് എന്നും നടിയുടെ അമ്മ വ്യക്തമാക്കി. കശ്മീരില്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കവേ, നടി ചെന്നൈ വിമാനതാവളത്തില്‍ മടങ്ങിയെത്തിയെന്ന തരത്തിലുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യഹങ്ങള്‍ പ്രചരിച്ചത്.
സഞ്ജയ് ദത്താണ് ലിയോയിലെ വില്ലന്‍. റീമേക്ക് അവകാശങ്ങളുടെ വില്‍പ്പന വഴിയും കോടികള്‍ നിര്‍മ്മാതാക്കളുടെ കയ്യിലെത്താം. 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയും ത്രിഷയും ഒരുമിക്കുന്നുവെന്ന പ്രത്യേകയും ഈ ചിത്രത്തിനുണ്ട്. അര്ജുന്, മന്‍സൂര്‍ അലി ഖാന്, ഗൗതം വാസുദേവ് മേനോന്, പ്രിയ ആനന്ദ് എന്നിവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...