
general
തിയേറ്റര്‍-ഒടിടി റിലീസ് തര്‍ക്കം; ഇന്ന് ചേരുന്ന ഫിലിം ചേമ്പര്‍ യോഗത്തില്‍ തീരുമാനം
തിയേറ്റര്‍-ഒടിടി റിലീസ് തര്‍ക്കം; ഇന്ന് ചേരുന്ന ഫിലിം ചേമ്പര്‍ യോഗത്തില്‍ തീരുമാനം

തിയേറ്റര്‍-ഒടിടി റിലീസ് തര്‍ക്കം പരിഹരിക്കുന്നതിനായുള്ള ഫിലിം ചേമ്പര്‍ യോഗം ഇന്ന് നടക്കുമെന്ന് വിവരം. ഒടിടി റിലീസ് 42 ദിവസത്തിന് ശേഷമാക്കണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് തിയേറ്റര്‍ ഉടമകള്‍. ഇത് പാലിക്കാത്തവരുടെ സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്നുമാണ് ഫിയോക്കിന്റെ നിബന്ധന. ഇക്കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
വ്യക്തി ബന്ധം ഉപയോഗിച്ച് പല നിര്‍മ്മാതാക്കളും നടന്മാരും തിയേറ്റര്‍ റിലീസ് ചെയ്ത ഉടന്‍ തന്നെ ഒടിടിയിലും സിനിമ റിലീസ് ചെയ്യുകയാണ്. പല സിനിമകളും 14 ദിവസത്തിനകം ഒടിടിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇനി മുതല്‍ അത് അനുവദിക്കില്ല എന്നും 42 ദിവസത്തെ നിബന്ധന നിര്‍മ്മതാക്കളുടെ ചേംബര്‍ തന്നെ ഒപ്പിട്ട് നല്‍കിയിരുന്നു.
കൂടാതെ റിലീസിനുള്ള അപേക്ഷ ഇനി മുതല്‍ ചേംബര്‍ പരി?ഗണിക്കില്ല. മാത്രമല്ല ഇത് ലംഘിക്കുന്ന നിര്‍മ്മാതാക്കളെ വിലക്കാനുമാണ് തീരുമാനം. തിയേറ്ററില്‍ കാണികള്‍ കുറയാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണ് എന്ന് ചേംബറും ഫിയോക്കും മുമ്പ് നടന്ന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കും ഇത് ബാധകമാണ്. 56 ദിവസമാണ് ഹിന്ദി സിനിമയ്ക്ക് പറഞ്ഞിട്ടുള്ളത്. മികച്ച അഭിപ്രായം നേടിയ സിനിമകള്‍ പോലും മൂന്നോ നാലോ ദിവസത്തിന് ശേഷം കാണികള്‍ കുറയുന്നത് ഉടന്‍ ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ആണ് എന്നും ഫിയോക്കും ചേംബറും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...