
Social Media
വളർത്തു നായയെ താലോലിച്ച് ദിയ; മക്കൾക്കൊപ്പം ജ്യോതികയും; പുതിയ ചിത്രങ്ങൾ പുറത്ത്
വളർത്തു നായയെ താലോലിച്ച് ദിയ; മക്കൾക്കൊപ്പം ജ്യോതികയും; പുതിയ ചിത്രങ്ങൾ പുറത്ത്

തെന്നിന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ ഇഷ്ട ജോഡിയാണ് സൂര്യയും ജ്യോതികയും.ഇവരുടെ കുടുബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ജ്യോതികയുടെയും കുട്ടികളുടെയും ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാവുന്നു.
പുതിയ വളർത്തുനായയെ താലോലിക്കുന്ന ജ്യോതികയെയും മക്കളായ ദിയ, ദേവ് എന്നിവരെയും ചിത്രങ്ങളില്‍ കാണാം. ടീനേജിലെത്തിയ മകൾ ദിയയ്ക്ക് സൂര്യയുടെയും ജ്യോതികയുടേയും ഛായയുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
കറുത്ത ടീ-ഷർട്ടും ഗ്രേ ട്രാക്ക് പാന്റും ധരിച്ചിരിക്കുന്ന മകൾ ദിയയ്ക്ക് സൂര്യയോടും ജ്യോതികയോടും സാമ്യമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. അടുത്തിടെ പത്താം ക്ലാസ് പാസ്സായ ദിയ കണക്കിന് നൂറിൽ നൂറും മറ്റു വിഷയങ്ങൾക്ക് മികച്ച മാർക്കുകളും വാങ്ങി മിന്നും വിജയമാണ് നേടിയത്.
മക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന സൂര്യയും ജ്യോതികയും മക്കളെ പൊതുപരിപാടികളിലൊന്നും പങ്കെടുപ്പിക്കാറില്ല. മുൻപ് മക്കളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച പാപ്പരാസികളോട് ദേഷ്യപ്പെടുന്ന സൂര്യയുടെ വിഡിയോ വൈറലായിരുന്നു.
മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച ‘കാതൽ: ദ് കോർ’ ആണ് ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം. ഹിന്ദി സിനിമയായ ശ്രീയിലും പ്രധാന താരമായി ജ്യോതിക എത്തുന്നുണ്ട്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...