നിരവധി ആരാധകരുള്ള തെലുങ്ക് താരമാണ് പവന് കല്യാണ്‍. പവര്‍ സ്റ്റാര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. എന്നാല്‍ ഇപ്പോഴിതാ ഇക്കാണുന്ന താരപദവിയൊന്നും ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും ആത്മഹത്യ ചെയ്യാന്‍ പോലും ആലോചിച്ചിരുന്ന സമയമുണ്ടായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടന്.
നടന് നന്ദമൂരി ബാലകൃഷ്ണ ‘ആഹാ’ എന്ന ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടി അവതരിപ്പിക്കുന്ന അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ എന്ന പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴാണ് പവന് കല്യാണ്‍ വിഷാദരോഗത്തിലൂടെ കടന്നുപോയ തന്റെ ദിവസങ്ങളേക്കുറിച്ച് പറഞ്ഞത്. വിഷാദരോഗവുമായുള്ള തന്റെ പോരാട്ടം അതിശക്തമായിരുന്നെന്ന് പവന് കല്യാണ്‍ പറഞ്ഞു.
എനിക്ക് ആസ്ത്മയുണ്ടായിരുന്നു. തുടര്‍ച്ചയായുള്ള ആശുപത്രിവാസം കൊണ്ട് ഞാന്‍ ഒറ്റപ്പെട്ടു. 17ാം വയസ്സില്‍, പരീക്ഷകളുടെ സമ്മര്‍ദ്ദം എന്റെ വിഷാദം കൂട്ടി. മൂത്ത സഹോദരന് ചിരഞ്ജീവി വീട്ടിലില്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.
മറ്റൊരു സഹോദരനായ നാഗബാബുവും അദ്ദേഹത്തിന്റെ ഭാര്യ സുരേഖയും തക്ക സമയത്ത് കണ്ടതിനാലാണ് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നത് എന്നും പവന് കല്യാണ്‍ ഓര്‍മിച്ചു. തനിക്കുവേണ്ടി ജീവിച്ചുകാണിക്കണമെന്നാണ് ചേട്ടന് ചിരഞ്ജീവി ആവശ്യപ്പെട്ടതെന്ന് പവന് കല്യാണ്‍ പറഞ്ഞു. ഒന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല ജീവിച്ചാല്‍ മതിയെന്നാണ് ചിരഞ്ജീവി പറഞ്ഞത്.
അന്നുമുതല്‍, സ്വയം പഠിപ്പിക്കുകയും പുസ്തകങ്ങള്‍ വായിക്കുകയും കര്‍ണാടക സംഗീതം അഭ്യസിക്കുകയും ആയോധനകലകള്‍ അഭ്യസിക്കുകയും ചെയ്യുന്നതില്‍ ആശ്വാസം കണ്ടെത്തിയെന്നും പവന് കല്യാണ്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിഗ് ബജറ്റ് ചിത്രമായ ‘ഹരിഹര വീര മല്ലു’വാണ് പവന് കല്യാണിന്റേതായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ. ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു യോദ്ധാവിന്റെ വേഷമാണ് പവന് കല്യാണിന്. ബോളിവുഡ് താരം ബോബി ഡിയോള്‍ ഔറംഗസീബിന്റെ വേഷത്തില്‍ ചിത്രത്തിലുണ്ട്. ഈ വര്‍ഷം മാര്‍ച്ച് 30 ന് ‘ഹരിഹര വീര മല്ലു’ തിയേറ്ററുകളിലെത്തും. ‘സാഹോ’ എന്ന പ്രഭാസ് ചിത്രത്തിലുടെ ശ്രദ്ധേയനായ സുജീത് സംവിധാനം ചെയ്യുന്ന സിനിമയിലും പവന് കല്യാണ്‍ ആണ് നായകന്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...