പ്രിയദർശൻ സിനിമകളിലെ സ്ഥിരം നായികയായിരുന്നു ലിസി. സിനിമാ തിരക്കുകൾക്കിടയിൽ ഇരുവരും തമ്മിലുണ്ടായ സൗഹൃദം പ്രണയമാകുകയായിരുന്നു. 1990 ലായിരുന്നു ലിസി–പ്രിയൻ വിവാഹം. ഇരുവരും 24 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചു പിരിയാൻ തീരുമാനിച്ചത് ആരാധകരെയും അമ്പരപ്പിച്ചിരുന്നു..
ഇരുവരുടെയും വേര്‍പിരിയല്‍ അന്ന് വലിയ ചര്‍ച്ചയായിരുന്നു. മകന്റെ വിവാഹത്തിന് അന്ന് പ്രിയദർശനെയും ലിസിയെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലായിരുന്നു മലയാളികൾ
കുടുംബത്തോടൊപ്പമുള്ള ലിസിയുടേയും പ്രിയദര്‍ശന്റേയും ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി. മകള്‍ കല്യാണി തന്നെയായിരുന്നു ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഈ അവസരത്തില്‍ വിവാഹ മോചനത്തിന് പിന്നാലെ പ്രിയദര്ശന് നല്കിയ അഭിമുഖത്തിലെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
എവിടെയാണ് തങ്ങള്‍ക്ക് തെറ്റ് പറ്റിയത്. തങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത് എന്ന് പലവട്ടം ആലോചിച്ചു നോക്കിയിട്ടും ഒരു ഉത്തരവും കിട്ടിയില്ലെന്നാണ് പ്രിയദര്ശന് പറയുന്നത്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രിയദര്ശന് മനസ് തുറക്കുന്നത്. ഞങ്ങള്‍ ഇരുവരും ഇരു വഴികളില്‍ ആയെങ്കില്‍ അത് വിധി എന്നല്ലാതെ ഒന്നും പറയാനില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
ഞങ്ങളുടെ ജീവിതം കുടുംബം സ്വര്‍ഗ്ഗം ആയിരുന്നു. അത് തകരരുതേ എന്നാണ് പ്രാര്‍ത്ഥിച്ചത്. ഞാന്‍ ഇമോഷണലി ഡൌണ്‍ ആയ ആളാണ്. പ്രശ്നങ്ങള്‍ പിറകെ പിറകെ വരികയായിരുന്നുവെന്നാണ് പ്രിയദര്ശന് പറയുന്നത്. അച്ഛന്റെയും അമ്മയുടെയും മരണം,വിവാഹ മോചനം എല്ലാം ഒന്നിന് പിന്നാലെ എത്തുകയായിരുന്നു. അദ്ദേഹം പറയുന്നു.
പ്രിയദര്‍ശനും ലിസിയ്ക്കും കല്യാണി പ്രിയദര്‍ശനും പുറമെ പത്ത് പേര് മാത്രം അടങ്ങുന്ന ലളിതമായ ചടങ്ങില്‍ ആയിരുന്നു മകന് സിദ്ധാര്‍ഥിന്റെ വിവാഹം. അമേരിക്കക്കാരിയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെര്‍ലിനാണ് സിദ്ധാര്‍ത്ഥിന്റെ ഭാര്യ.
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...