അമ്പിളി ദേവിയുടെ വീട്ടിലെ പുതിയ സന്തോഷം; വീഡിയോയുമായി നടി

മലയാളികളുടെ പ്രിയ നടിയാണ് അമ്പിളീദേവി. നൃത്തം കൊണ്ടും അഭിനയം കൊണ്ടും മിനിസ്ക്രീൻ- ബിഗ് സ്ക്രീൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് . നടന് ആദിത്യന് ജയനുമായി വളരെ പെട്ടെന്നാണ് അമ്പിളി വിവാഹിതയാവുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമതൊരു കുഞ്ഞിന് കൂടി നടി ജന്മം കൊടുക്കുകയും ചെയ്തു. എന്നാല്‍ വൈകാതെ ഇരുവരും ബന്ധം അവസാനിപ്പിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
അങ്ങോട്ടും ഇങ്ങോട്ടും ആരോപണങ്ങള്‍ ഉന്നയിച്ച് വലിയ വിവാദങ്ങളാണ് പിന്നീട് താരങ്ങളുടെ ജീവിതത്തിലുണ്ടായത്. എല്ലാത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് അമ്പിളിയിപ്പോള്‍. വീണ്ടും സീരിയലില്‍ അഭിനയിച്ച് തുടങ്ങുകയും ചെയ്തു. ഇതിനിടെ വീട്ടിലൊരു സന്തോഷമുണ്ടായതിനെ പറ്റിയാണ് പുതിയ യൂട്യൂബ് വീഡിയോയിലൂടെ നടി പറഞ്ഞിരിക്കുന്നത്.
നര്‍ത്തകിയായി കലോത്സവ വേദിയില്‍ നിന്നുമാണ് അമ്പിളി ദേവി അഭിനയത്തിലേക്ക് എത്തുന്നത്. സിനിമയിലും സീരിയലിലുമൊക്കെ സജീവ സാന്നിധ്യമാവുകയും ചെയ്തിരുന്നു. എന്നാല്‍ 2009 ല്‍ വിവാഹം കഴിഞ്ഞതോട് കൂടിയാണ് അമ്പിളി ഇന്‍ഡസ്ട്രിയില്‍ നിന്നും മാറി നിന്നത്. സീരിയലിലും മറ്റുമായി ക്യാമറമാനായി ജോലി ചെയ്യുന്ന ലോയല്‍ എന്നയാളുമായിട്ടാണ് അമ്പിളി വിവാഹിതയാവുന്നത്. വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചതിന് ശേഷം 2018 ല്‍ വേര്‍പിരിയുകയും ചെയ്തു.
ആദ്യ ബന്ധത്തില്‍ ജനിച്ച മകന് അമര്‍നാഥ് അമ്പിളിയുടെ കൂടെയായിരുന്നു. ഏറ്റവും പുതിയതായി മകന് അപ്പുവിന്റെ ജന്മദിനാഘോഷത്തെ കുറിച്ചാണ് നടി പറയുന്നത്. പത്താം ജന്മദിനം ആഘോഷിക്കുന്ന മകന് ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയ നടി അവന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയും ചെയ്തു. ഇതോടെ ആശംസകള്‍ അറിയിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്.
2013 ജനുവരി ഇരുപത്തിയേഴിനാണ് അമ്പിളിയ്ക്ക് ആദ്യ കുഞ്ഞ് ജനിക്കുന്നത്. മകന്റെ ജന്മദിനം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് ആഘോഷിച്ചത്. സീരിയലിന്റെ ഷൂട്ട് ഉണ്ടാവുമെന്ന് കരുതി വലിയ പ്ലാനിങ് ഒന്നും നടത്തിയില്ലെന്നും പെട്ടെന്നാണ് എല്ലാം തയ്യാറാക്കിയതെന്നും പറഞ്ഞാണ് അമ്പിളി വീഡിയോ തുടങ്ങുന്നത്. അമ്പിളിയുടെ മക്കളും മാതാപിതാക്കളും സഹോദരിയും അവരുടെ മക്കളുമൊക്കെ ചേര്‍ന്നാണ് പിറന്നാളാഘോഷം വിപുലമാക്കിയത്.
രണ്ട് കുഞ്ഞ് മക്കളുടെ കൂടെയുള്ള അമ്പിളിയുടെ ജീവിതം മനോഹരമാണെന്നാണ് ആരാധകരും കമന്റിട്ടിരിക്കുന്നത്. എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കട്ടേ എന്നാണ് എല്ലാവരും ആശംസിക്കുന്നത്. അതേ സമയം ജീവിതത്തിലെടുത്ത തെറ്റായ തീരുമാനങ്ങള്‍ നല്ലൊരു പാഠമാണെന്നും മുന്നോട്ടുള്ള യാത്ര ധൈര്യത്തോടെ നേരിടാന്‍ സാധിക്കുമെന്നും അമ്പിളിയോട് പ്രിയപ്പെട്ടവര്‍ പറയുന്നു.
രണ്ടാം വിവാഹത്തിന് പിന്നാലെ അമ്പിളിയ്ക്ക് ചില വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ബന്ധം അവസാനിപ്പിച്ചതിന് ശേഷമുണ്ടായ പ്രശ്നങ്ങളില്‍ എല്ലാവരും നടിയുടെ കൂടെ നില്‍ക്കുകയാണ് ചെയ്തത്. മാത്രമല്ല വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമാവുകയും ചെയ്തു. നിലവില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ, സൂര്യ ടിവിയിലെ മനസിനക്കരെ, കനല്‍പ്പൂവ് എന്നിങ്ങനെയുള്ള സീരിയലുകളിലാണ് അമ്പിളി അഭിനയിക്കുന്നത്.
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...