സംവിധായകനും നടനുമായ ടിപി ഗജേന്ദ്രന് അന്തരിച്ചു

തമിഴ് സിനിമ ലോകത്തെ സംവിധായകനും നടനുമായ ടിപി ഗജേന്ദ്രന് അന്തരിച്ചു. സംവിധായകനില്‍ നിന്ന് കോമഡി നടനായി മാറിയ ടിപി ഗജേന്ദ്രന് ദീര്‍ഘനാളുകളായി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കിഡ്നി പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സക്ക് ശേഷം ഇന്നലെ വസതിയിലെത്തിയതിനെ പിന്നാലെയാണ് മരണം.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അടുത്ത സുഹൃത്താണ് ഗജേന്ദ്രന്. 1985-ല്‍ പുറത്തിറങ്ങിയ ‘ചിദംബര രഹസ്യം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനേതാവായി അരങ്ങേറ്റം കുറിച്ചത്.
1988-ല്‍ വിസു, കെ ആര് വിജയ, പാണ്ഡ്യന്, സീത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വീടു മണൈവി മക്കള്‍’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.ചീന താണ, ബജറ്റ് പത്മനാഭന്, മിഡില്‍ ക്ലാസ് മാധവന്, ബന്ദാ പരമശിവം തുടങ്ങി പതിനഞ്ചിലധികം ഹാസ്യ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച ഈ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ചിത്രമായിരുന്നു തുടരും. ഇപ്പോഴിതാ സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചതായി പരാതി വന്നിരിക്കുകയാണ്....
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി-മോഹൻലാൽ ചിത്രമായ...