Connect with us

‘കുടക്കമ്പി’ എന്ന വിളിപ്പേര് ധാരളം സിനിമകൾ ചെയതിട്ടും പിന്തുടരുന്നു; പുതു തലമുറ തെറ്റും ശരിയും മനസിലാക്കുന്നു’; ഇന്ദ്രൻസ്

Malayalam

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ് . ഹാസ്യ കഥാപാത്രങ്ങളിലൂടെ എത്തി ഇപ്പോൾ സീരിയസ് വേഷങ്ങൾ ചെയ്ത് പ്രേഷകരുടെ കൈയടി നേടുകയാണ് .ഇപ്പോഴിതാ തനിക്ക് നേരിട്ട് ശാരീരിക അവഹേളനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ദ്രൻസ്. ‘കുടക്കമ്പി’ എന്ന വിളിപ്പേര് ധാരളം സിനിമകൾ ചെയതിട്ടും പിന്തുടരുന്നുണ്ടെന്നും എന്നാൽ പുതു തലമുറയ്ക്ക് ഇത്തരം വിളികളിലെ തെറ്റും ശരിയും മനസിലാക്കുന്നുവെന്നും നടൻ പറഞ്ഞു.

ശാരീരിക അവഹേളനമാണ് ഇത്തരം വിളികളെന്ന് ഇപ്പോൾ താൻ മനസിലാക്കുന്നുണ്ടെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.
‘ധാരാളം അപകര്‍ഷതാ ബോധമുള്ള വ്യക്തിയാണ് ഞാൻ. എത്രയോ സിനിമകളില്‍ അഭിനയിച്ചു. ‘കുടക്കമ്പി’ എന്ന പേര് മാറിയില്ല. പക്ഷെ ഇന്നത്തെ തലമുറ ഇത്തരം വിളികളിലെ തെറ്റും ശരിയും മനസിലാക്കുന്നു. പഴയകാലത്ത് ഇത് സ്വാഭാവികമായിരുന്നു.

എന്നാൽ ഇന്ന് ഇത് ശാരീരിക അവഹേളനമാണെന്ന് തിരിച്ചറിയുന്നുണ്ട്,’ ദി ന്യൂ ഇന്ത്യൻ എക്സപ്രെസിന് നൽകിയ അഭിമുഖത്തിൽ നടൻ പ്രതികരിച്ചു.

ശരീരഭാഷയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താറുണ്ടോ എന്ന ചോദ്യത്തിന് നടൻ പറഞ്ഞത്, നാടകങ്ങൾ ചെയ്തിരുന്ന സമയങ്ങളിൽ ശ്രമിച്ചിട്ടുണ്ട്. സ്റ്റേജിൽ ഭംഗിയായി കാണണമെങ്കിൽ നല്ല ശാരീരിക സാന്നിധ്യം ആവശ്യമാണ്. അതുകൊണ്ട് ഞാൻ വലുതായി തോന്നിപ്പിക്കാൻ വേണ്ടി പലതും ശ്രമിച്ചു. പക്ഷെ ഞാൻ ഒരിഞ്ച് പോലും ഞാൻ വളർന്നില്ല,’ ഇന്ദ്രൻസ് ചിരിച്ചുകൊണ്ട് പറഞ്ഞു.

More in Malayalam

Trending

Recent

To Top