അവള് എനിക്ക് മകളെ പോലെ…ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അത് ഞെട്ടലുണ്ടാക്കുന്നതാണ്, സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരാനാക്കുകയെന്ന് ഇന്ദ്രന്‍സ്
അവള് എനിക്ക് മകളെ പോലെ…ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അത് ഞെട്ടലുണ്ടാക്കുന്നതാണ്, സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരാനാക്കുകയെന്ന് ഇന്ദ്രന്‍സ്
അവള് എനിക്ക് മകളെ പോലെ…ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അത് ഞെട്ടലുണ്ടാക്കുന്നതാണ്, സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരാനാക്കുകയെന്ന് ഇന്ദ്രന്‍സ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ആരംഭിച്ചിരിക്കുന്ന വേളയില്‍ അപ്രതീക്ഷിച സംഭവങ്ങളാണ് അരങ്ങേറുന്നത്. ഇപ്പോഴിതാ ഈ കേസിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഇന്ദ്രന്‍സ്.
നടിയെ അക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. സത്യമറിയാതെ എങ്ങനെ ഒരാളെ കുറ്റക്കാരനാക്കുമെന്നും അങ്ങനെ തെളിഞ്ഞാല്‍ തനിക്കത് വലിയ ഞെട്ടലുണ്ടാക്കുമെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചു. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.
‘ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരാനാക്കുക. ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ എനിക്ക് അത് ഞെട്ടലുണ്ടാക്കുന്നതാണ്.’ ‘അവള് വളരെ നല്ല പെണ്‍കുട്ടിയാണ്. എനിക്ക് മകളെ പോലെയാണ്. നടിയ്ക്ക് സംഭവിച്ചത് കേട്ട് എനിക്ക് വളരെ വിഷമം തോന്നി,’ എന്നും നടന് കൂട്ടിച്ചേര്‍ത്തു.
ഈ സംഭവത്തോടെ മലയാള സിനിമാ മേഖലയില്‍ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ട്. പരസ്പരം വിശ്വാസമില്ലാത്ത അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഹോം സിനിമ ഇറങ്ങിയപ്പാഴാണ് ദിലീപുമായി അവസാനമായി സംസാരിച്ചത്. പക്ഷേ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതുവരെയും സംസാരിച്ചിട്ടില്ല’ എന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.
കൂടാതെ ഡബ്ലുസിസിയെ കുറിച്ചും താരം പറഞ്ഞു. ഡബ്ല്യൂസിസി എന്ന സംഘടന ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസിനെ പിന്തുണച്ച് കൂടുതല്‍ ആളുകള്‍ എത്തുമായിരുന്നു എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള പ്രതികരണത്തിലാണ് ഇന്ദ്രന്‍സ് സംസാരിച്ചത്.
സംഘടന രൂപപ്പെട്ടില്ലെങ്കിലും നിയമ പോരാട്ടം നടക്കുമായിരുന്നു. പ്രശ്നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. സിനിമ മേഖല സമൂഹത്തിന്റെ ഒരു ഭാഗമാണ്. സമൂഹത്തിലുള്ള എല്ലാം പ്രശ്നങ്ങളും സിനിമാ മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്.
പ്രശ്നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചര്‍ച്ചയാകുകയും നിയമ പോരാട്ടം നടക്കുകയും ചെയ്യുമായിരുന്നു. മാത്രമല്ല കുറച്ചധികം പേര് പിന്തുണയുമായി രംഗത്തെത്തിയേനെ എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.
അതേസമയം, കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റിയിരിക്കുകയാണ്. ഈ മാസം ഏഴ് മുതല്‍ 10 വരെ തിരുവനന്തപുരം ജില്ലാ കോടതിയിലാണ് വിസ്താരം നടക്കുക. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായ സാഹചര്യത്തിലാണ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് വിസ്തരിക്കാന്‍ അനുമതിയായിരിക്കുന്നത്.
പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ച് നില്‍ക്കുന്നുവെന്നും പകുതി വഴിയ്ക്ക് വെച്ച് പിന്മാറില്ലെന്നും പറയുകയാണ് സംവിധായകന് ബാലചന്ദ്ര കുമാര്‍. ചികിത്സയില്‍ കഴിയുന്ന ബാലചന്ദ്ര കുമാറിന് രണ്ടാം ഘട്ട വിസ്താരത്തിന് ഹാജരാകാന്‍ സാധിച്ചിട്ടില്ല. ചികിത്സ ചിലവേറിയതാണ് എന്നും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
ബാലചന്ദ്ര കുമാറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു; ‘ നവംബര്‍ പകുതിയോടെയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍ വരുന്നത്. ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്തു. ചില പരിശോധനകള്‍ നടത്തുന്നതിന് വേണ്ടി ആശുപത്രിയിലേയ്ക്ക് വരണമെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനിടെയാണ് നവംബര്‍ 23 മുതല്‍ വിചാരണ ആണെന്ന് പറഞ്ഞ് സമന്‍സ് വന്നത്. സമന്‍സ് വന്നാല്‍ കോടതിയെ അനുസരിക്കുക എന്നതല്ലാതെ വേറെ വഴിയില്ല. പത്ത് പന്ത്രണ്ട് ദിവസം കൊണ്ട് തീരുമെന്നുളള പ്രതീക്ഷയില്‍ താന്‍ വിചാരണയ്ക്ക് പോയി.
പക്ഷേ ദൗര്‍ഭാഗ്യവശാല്‍ നവംബര്‍ 23ന് തുടങ്ങിയ വിചാരണ ഡിസംബര്‍ 31 വരെ ആയിട്ടും 10 ദിവസത്തോളമേ തന്നെ വിസ്തരിക്കാന്‍ സാധിച്ചുളളൂ. ഒന്നര മാസത്തിനിടെ മൂന്ന് ഘട്ടമായി വിസ്തരിച്ചു. ആ സമയത്ത് ആശുപത്രിയിലും പോകാനായില്ല. ഈ സമയത്ത് അസുഖം കൂടി വന്നു. കോടതിയില്‍ രാവിലെ പോയാല്‍ രാത്രി 8 വരെ നീളുന്ന വിചാരണ ആവും. ഇരിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.
കോടതിയെ കാര്യം അറിയിക്കാന്‍ ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ പെട്ടെന്ന് തീരും എന്നുളള പ്രതീക്ഷയില്‍ ആയിരുന്നു താന്‍. ഒരു ദിവസം വൈകിട്ട് തനിക്ക് നിവൃത്തി ഇല്ലാത്ത അവസ്ഥ വന്നു. താന്‍ കോടതിയോട് പറഞ്ഞു ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ആശുപത്രിയില്‍ പോകാന്‍ അനുമതി വേണമെന്നും. നാളെയാകട്ടെയെന്ന് കോടതി പറഞ്ഞു പിറ്റേന്നും വിചാരണ വെച്ചു. അന്ന് കോടതി എതിര്‍ഭാഗം അഭിഭാഷകരോട് ചോദിച്ച ശേഷം അനുമതി നല്കി.
പിറ്റേന്ന് ഡോക്ടറെ കണ്ടു ചികിത്സ ആരംഭിച്ചു. ഒരു മാസം ആശുപത്രിയിലായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച ആശുപത്രി വാസം ആയിരുന്നു. കോടതിയില്‍ ധരിപ്പിച്ച കാര്യങ്ങളിലൊക്കെ നൂറുശതമാനം തൃപ്തനാണ്. അതില്‍ വിഷമം ഇല്ല. ഇനി പറയാനിരിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇനിയുളള ദിവസങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുളളൂ, ഈ വിചാരണയെങ്കിലും പൂര്‍ത്തിയാക്കുന്നത് വരെ ഒന്നും സംഭവിക്കല്ലേ എന്ന്. എന്ത് ദൗത്യമാണോ മനസ്സില്‍ ഉളളത് അത് പൂര്‍ത്തിയാക്കണം എന്ന ആഗ്രഹമാണുളളത്. പകുതി വഴിക്ക് വെച്ച് പിന്മാറില്ല എന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...