Bollywood
പത്താന്റെ ആദ്യ പകുതി കൊള്ളാം, പക്ഷേ രണ്ടാം പകുതി നിരാശപ്പെടുത്തിയെന്ന് ആരാധകന്‍; മറുപടിയുമായി ഷാരൂഖ് ഖാന്‍
പത്താന്റെ ആദ്യ പകുതി കൊള്ളാം, പക്ഷേ രണ്ടാം പകുതി നിരാശപ്പെടുത്തിയെന്ന് ആരാധകന്‍; മറുപടിയുമായി ഷാരൂഖ് ഖാന്‍
നാല് വര്‍ഷത്തെ ഇടേവളയ്ക്ക് ശേഷം കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ വമ്പന്‍ തിരിച്ചു വരവായിരുന്നു പത്താന്‍ എന്ന ചിത്രം. റിലീസിന് മുന്നേ തന്നെ വിവാദങ്ങളിലും വിമര്‍ശനങ്ങളിലും ബഹിഷ്‌കരണാഹ്വാനങ്ങളിലും പെട്ട ചിത്രം റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് മുന്നേറുന്നത്. ബോളിവുഡിന്റെ തിരിച്ചുവരവായാണ് ചിത്രത്തെ വിശേഷപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഷാരൂഖ്. ആസ്‌ക് എസ്ആര്‍കെ എന്ന ഹാഷ് ടാഗില്‍ ട്വിറ്ററിലൂടെ നടത്തുന്ന ചോദ്യോത്തരങ്ങളില്‍ പലതും വൈറല്‍ ആവാറുമുണ്ട്. ഇത്തരത്തില്‍ നടത്തിയ ഏറ്റവും പുതിയ ചോദ്യോത്തര പരിപാടിയും ഷാരൂഖിന്റെ രസകരമായ മറുപടികളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
പത്താന്റെ യഥാര്‍ഥ കളക്ഷന്‍ എത്രയാണ് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 5000 കോടി സ്‌നേഹം, 3000 കോടി അഭിനന്ദനം, 3250 കോടി ആശ്ലേഷം, 20 ലക്ഷം പുഞ്ചിരികള്‍. ഇനിയുമുണ്ട് ഏറെ. താങ്കളുടെ അക്കൌണ്ടന്റ് എന്താണ് പറയുന്നത്?, എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.
പത്താന്‍ ഷൂട്ടിംഗ് സമയത്തെ മികച്ച നിമിഷത്തെക്കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. ചിത്രത്തില്‍ ഷാരൂഖിന്റെ പത്താനും ദീപിക പദുകോണിന്റെ നായികാ കഥാപാത്രവും ചേര്‍ന്ന് ഒരു ലോക്കര്‍ തുറക്കാന്‍ ശ്രമിക്കുന്ന നിര്‍ണ്ണായക രംഗമുണ്ട്. ഇതിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച രസങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഞാനും ദീപികയും വളരെ പ്രൊഫഷണല്‍ ആയാണ് ആ ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചത്. പക്ഷേ ഞങ്ങള്‍ എല്ലാം താഴെയിടുകയും ഒരുപാട് മണ്ടത്തരങ്ങള്‍ കാണിക്കുകയും ചെയ്തു. ചാട്ടത്തിനിടയില്‍ താഴും താക്കോലും നഷ്ടപ്പെടുകയും ചെയ്തു.
എന്നാല്‍ ഈ ചോദ്യങ്ങളെക്കാളൊക്കെ ശ്രദ്ധേയമായിരുന്നു മറ്റൊന്ന്. പത്താന്റെ ആദ്യ പകുതി കൊള്ളാമെന്നും പക്ഷേ രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നുമായിരുന്നു മറ്റൊരു സിനിമാപ്രേമിയുടെ അഭിപ്രായം. ഒപ്പം എന്ത് പറയുന്നു എന്ന ചോദ്യവും. വൈകാതെ വന്നു ഷാരൂഖിന്റെ മറുപടി കുഴപ്പമില്ല. ഇഷ്ടാനിഷ്ടങ്ങള്‍ വ്യക്തിപരമാണല്ലോ. പത്താന്റെ ആദ്യ പകുതി കാണുക. ഈ വാരാന്ത്യത്തില്‍ ഒടിടിയില്‍ ഇറങ്ങുന്ന ഏതെങ്കിലും സിനിമയുടെ രണ്ടാം പകുതിയും കാണുക, എന്നും ഷാരൂഖ് മറുപടി നല്‍കി.
