
Actor
ഇനി വേഷമിടുന്നത് ഗന്ധര്‍വ്വനായി…, വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാം; ഉണ്ണി മുകുന്ദന്
ഇനി വേഷമിടുന്നത് ഗന്ധര്‍വ്വനായി…, വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാം; ഉണ്ണി മുകുന്ദന്

നിരവധി ആരാധകരുള്ള യുവതാരമാണ് ഉണ്ണി മുകുന്ദന്. താരത്തിന്റെ പുതിയ ചിത്രമായിരുന്നു മാളികപ്പുറം. നിരവധി വിവാദങ്ങളാണ് ഉണ്ണിമുകുന്ദനും സിനിമയ്ക്കും എതിരെ വന്നിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വിവാദങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് പറയുകയാണ് നടന്. ഇനി ഇത്തരം സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും ചിന്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്. ഇനി ഇത്തരം സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും ചിന്തിച്ചു. എന്നാല്‍ സിനിമയുടെ വിജയത്തിന്റെ ഭാഗമായി ഇത്തരമൊരു വേദിയിലെത്താന്‍ കഴിഞ്ഞത് ആത്മവിശ്വാസം പകരുന്നുവെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
അയ്യപ്പന് ശേഷം ഗന്ധര്‍വ്വനായാണ് ഇനി വേഷമിടുന്നത്. വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാമെന്നും ഉണ്ണി മുകുന്ദന് കൂട്ടിച്ചേര്‍ത്തു. മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു.
ചടങ്ങില്‍ ഉണ്ണി മുകുന്ദനെ കൂടാതെ ആസ്റ്റര്‍ മംസ് കേരള ആന്‍ഡ് തമിഴ്നാട് റീജ്യണല്‍ ഡയരക്ടര്‍ ഫര്ഹാന് യാസിന്, താരങ്ങളായ ബേബി ദേവനന്ദ, മാസ്റ്റര്‍ ശ്രീപദ്, സംവിധായകന് വിഷ്ണു ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവന്‍ ഡോ കെവി ഗംഗാധരന് തുടങ്ങിയവര്‍ പങ്കെടുത്തു.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
തെന്നിന്ത്യയൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും തെലുങ്ക്...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...